Home ആരോഗ്യം വൈറ്റമിന്‍ ഡിയുടെ അഭാവം ഉണ്ടോ? ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

വൈറ്റമിന്‍ ഡിയുടെ അഭാവം ഉണ്ടോ? ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…

രീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് വന്നാല്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ ഡി ആണ് നമ്മളെ സഹായിക്കുന്നത്. കൂടാതെ കോവിഡ് പ്രശ്നങ്ങളും വിറ്റാമിന്‍ ഡിയും തമ്മില്‍ ബന്ധമുള്ളതായും ചില പഠനങ്ങള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു.

വൈറ്റമിന്‍ ഡി പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നും കൊവിഡ് 19 ചികിത്സയില്‍ വിറ്റാമിന്‍ ഡി നല്‍കുന്നത് ഫലമുണ്ടാക്കും എന്നും തരത്തിലായിരുന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നത്. മറ്റ് വൈറ്റമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വൈറ്റമിന്‍ ഡിയുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ ലഭിക്കും. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും.

കൂണ്‍

വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്‌റൂം. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം വരെയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മുട്ട

പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. മുട്ടയില്‍ നിന്നും മറ്റ് വൈറ്റമിനുകളോടൊപ്പം വൈറ്റമിന്‍ ഡിയും ലഭിക്കും. മുട്ടയുടെ മഞ്ഞയില്‍ നിന്നുമാണ് ഇവ ലഭിക്കുന്നത്. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്. മുട്ട ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

പാല്‍ ഉല്‍പ്പന്നങ്ങള്‍

പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.

ഓറഞ്ച്

ഓറഞ്ച് ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്.

മത്സ്യം

വൈറ്റമിന്‍ ിയുടെ മറ്റൊരു ഉറവിടമാണ് മത്സ്യം. പ്രത്യേകിച്ച് ‘സാല്‍മണ്‍’ മത്സ്യമാണ് വൈറ്റമിന്‍ ഡിയുടെ പ്രധാന കേന്ദ്രം.