Home അറിവ് ഈ ഓണത്തിന് 500 കോടിയുടെ മദ്യം; കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

ഈ ഓണത്തിന് 500 കോടിയുടെ മദ്യം; കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

റെക്കോര്‍ഡ് തെറ്റിക്കാതെ ഓണനാളുകളിലെ മദ്യവില്‍പ്പന. സംസ്ഥാനത്ത് ഓണ നാളുകളിലെ മദ്യ വില്‍പ്പനയില്‍ ഇത്തവണയും റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ വഴി ഓണ നാളുകളില്‍ 500 കോടിയിലേറെ രൂപയുടെ വില്‍പന നടന്നെന്നാണ് അനൗദ്യോഗിക കണക്ക്.

ഉത്രാട ദിനത്തില്‍ മാത്രം ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ ഇത്തവണ നടന്നത് 78 കോടി രൂപയുടെ മദ്യ വില്‍പനയാണ്. കഴിഞ്ഞ തവണ ബെവ്ക്യു ടോക്കണ്‍ വഴി എട്ട് ദിവസം നടന്നത് 179 കോടി രൂപയുടെ മാത്രം വില്‍പനയായിരുന്നു.

ഇത്തവണ ഉത്രാട ദിനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ഒറ്റ ദിവസം കൊണ്ടു ഇവിടെ വിറ്റത് ഒരു കോടി 4 ലക്ഷം രൂപയുടെ മദ്യം. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ വഴി ഉത്രാട ദിനത്തില്‍ മാത്രം 12 കോടി രൂപയുടെ മദ്യ വിറ്റപ്പോള്‍ ഓണ നാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ വില്‍പനയും നടന്നു.

ഓണ നാളുകളിലെ കഴിഞ്ഞ തവണത്തെ വില്‍പ്പനയായ 179 കോടിയില്‍ നിന്നാണ് 500 കോടിയിലേക്ക് ഇത്തവണത്തെ വില്‍പ്പന വര്‍ധിച്ചത്. ബാറുകളിലെ പാഴ്‌സല്‍ വില്‍പ്പനയുടെ കണക്ക് ലഭ്യമല്ല. ഇതുകൂടി വരുമ്പോള്‍ കണക്ക് വീണ്ടും ഉയരും. 2019ല്‍ 487 കോടി രൂപയുടെ മദ്യമായിരുന്നു ഓണ നാളുകളില്‍ ബെവ്‌കോ വിറ്റത്.