Home വാണിജ്യം ഡിസ്‍ലൈക്കുകൾ പബ്ലിക് ആവില്ല; വീണ്ടും മാറ്റവുമായി യൂട്യൂബ്

ഡിസ്‍ലൈക്കുകൾ പബ്ലിക് ആവില്ല; വീണ്ടും മാറ്റവുമായി യൂട്യൂബ്

വീഡിയോകൾക്ക് താഴെ വരുന്ന ഡിസ്‍ലൈക്കുകൾ മറച്ചുവയ്ക്കുന്ന മാറ്റവുമായി യൂ ട്യൂബ്. വീഡിയോകൾക്ക് വരുന്ന ഡിസ്‍ലൈക്ക് വീഡിയോ അപ്‍ലോഡ് ചെയ്തവർക്ക് മാത്രമാകും ഇനി കാണാൻ കഴിയുക.

വീഡിയോകൾ കാണുന്നവർക്ക് ഡിസ്ലൈക്ക് ചെയ്യാൻ അവസരമുണ്ടെങ്കിലും ആകെ എത്ര ഡിസ് ലൈക്കുകൾ ഉണ്ടെന്നത് അടക്കമുള്ള വിവരങ്ങൾ കാണാൻ കഴിയില്ല. വീഡിയോകൾ ക്രിയേറ്റർമാർക്ക് ക്രിയാത്മകമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഡിസ്‍ലൈക്കുകൾ മറച്ച ഫീച്ചർ അവതരിപ്പിച്ച യൂ ട്യൂബ് അറിയിച്ചു.

വീഡിയോകൾക്കെതിരെ ഡിസ്ലൈക്കുകൾ നൽകുന്ന ക്യാംപയിനുകൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് വീഡിയോ ക്രിയേറ്റർമാരെ ബാധിക്കുന്നുണ്ടെന്നാണ് യുട്യൂബിന്റെ കണ്ടെത്തൽ. അതേസമയം തന്നെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ നൽകുന്നത് തിരിച്ചറിയാൻ ഡിസ്ലൈക്കുകൾ സഹായിക്കുമെന്ന വാദവും യൂട്യൂബ് അംഗീകരിക്കുന്നുണ്ട്.

യൂട്യൂബ് ക്രിയേറ്റർമാർക്കെതിരെയുള്ള ആക്രമണങ്ങൾ തടയുകയെന്ന ഉദ്ദേശത്തോെടെയാണ് പുതിയ പരിഷ്കാരം യൂട്യൂബ് നടപ്പിലാക്കുന്നത്. സമാനമായി ഫേസ്ബുക്കും ഡിസ്ലൈക്ക് ബട്ടൻ പരീക്ഷിച്ചിരുന്നെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തി അത് നീക്കം ചെയ്തിരുന്നു.