Home വാണിജ്യം ഓൺലൈൻ ഓട്ടോ വിപുലീകരിച്ച് ടുക്സി

ഓൺലൈൻ ഓട്ടോ വിപുലീകരിച്ച് ടുക്സി

ന്ത്യയിൽ ഓൺലൈൻ ഓട്ടോ വിപുലീകരിച്ച് ടുക്സി. ഇന്ത്യൻ റൈഡ് ഫൈൻഡിംഗ് ആപ്പ് ആണ് ടുക്സി. ഡ്രൈവർമാർക്ക് ഗവൺമെന്റ് അംഗീകൃത മീറ്റർ ചാർജ് നേടുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും തടസം ഇല്ലാത്തതുമായ യാത്രാസൗകര്യം പ്രദാനം ചെയ്യാനും അതിവേഗത്തിലുള്ള സേവനത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്ന് ടുക്സി വ്യക്തമാക്കി.

ടുക്സി ഏറ്റവും അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും യാത്രക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്നു. അവിടെ ഡ്രൈവർ ലഭ്യമല്ലെങ്കിൽ മാത്രമാണ് അടുത്തുള്ള മറ്റേതെങ്കിലും ഡ്രൈവറുമായി കണക്ട് ചെയ്യുക. അതുകൊണ്ടുതന്നെ ക്യാൻസലേഷൻ സാധ്യത അഞ്ച് ശതമാനത്തിൽ താഴെയാണ്. കാലാവസ്ഥയും ട്രാഫിക്കും പോലുള്ള ഘടകങ്ങൾ പരിഗണിക്കാതെ എപ്പോഴും ഉപഭോക്താക്കളിൽ നിന്ന്‌ മീറ്റർ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. ഡ്രൈവർമാർക്കുള്ള ഫീസിൽ നിന്ന്‌ തുകയൊന്നും ടുക്സി ഈടാക്കുന്നില്ല.

ഒരു വർഷമായി കൊച്ചിയിൽ പ്രവർത്തിച്ചു വരുന്ന ടുക്സി ഇപ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കും തങ്ങളുടെ സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്. തൃശ്ശൂർ, കോട്ടയം, വടക്കൻ കേരളം എന്നിവിടങ്ങളിലേക്ക് ടുക്സി പ്രവർത്തനം വിപുലീകരിക്കും. കൂടാതെ ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കും ടുക്സി സേവനങ്ങൾ അധികം വൈകാതെ എത്തും. ടാക്സി സേവനങ്ങളും കാലതാമസമില്ലാതെ ടുക്സി അവതരിപ്പിക്കും. ഓട്ടോ ഡ്രൈവർമാർക്ക് അധിക വരുമാനം എന്ന ലക്‌ഷ്യം സാധ്യമാക്കുവാനായി നിരവധി ബ്രാൻഡുകളുമായുള്ള സഹകരണത്തോടു കൂടി തിരുവനന്തപുരത്ത് ഹോം ഡെലിവറി സംവിധാനത്തിലേക്ക് കടക്കുവാനും ടുക്സി പദ്ധതിയിടുന്നുണ്ട് . ഗ്രാമീണ മേഖലകളിൽ ഈ അത്യാധുനിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടുക്സി.