Home ആരോഗ്യം ആഹാരം കഴിച്ച് തന്നെ അമിതവണ്ണം കുറയ്ക്കാം..!

ആഹാരം കഴിച്ച് തന്നെ അമിതവണ്ണം കുറയ്ക്കാം..!

രീരഭാരം കുരയ്ക്കുന്നതിന് വേണ്ടി നമ്മള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. ഡയറ്റ്, നടത്തം, ജിമ്മില്‍ പോകുക തുടങ്ങിയ മാര്‍ഗങ്ങളാണ് ഇതില്‍ പ്രധാനം. എന്നാലിപ്പോള്‍, വിവിധ തരത്തിലുള്ള ഡയറ്റ് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഭക്ഷണം പാടെ ഒഴിവാക്കി ഡയറ്റ് എടുക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കണമെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.

കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നല്ല ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ദിവസവും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ദിവസവും ചൂടുള്ളതും വീട്ടിലുണ്ടാക്കുന്നതുമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കുക എന്നത് പ്രധാനമാണ്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്.

ദിവസവും അഞ്ചോ ആറോ തവണ പഴങ്ങളും പച്ചക്കറികളും കഴിക്കണം. പഴങ്ങളിലും പച്ചക്കറികളിലും നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് നല്ല ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും. കൂടാതെ എന്നും ഒരു പിടി നട്‌സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. നട്‌സുകള്‍ പ്രോട്ടീന്‍ കൊണ്ട് സമ്പന്നമാണ്. ഭാരം കുറയ്ക്കുക മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകള്‍ കഴിക്കുന്നത് ഗുണം ചെയ്യും.

മൊബൈലോ ടിവിയോ നോക്കി ഭക്ഷണം കഴിക്കരുത്. കാരണം, ഭക്ഷണം കഴിക്കുന്ന സമയത്ത് പുരുഷന്മാരും സ്ത്രീകളും ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ 15 ശതമാനം കൂടുതല്‍ കലോറി ഉപയോഗിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഭക്ഷണ സമയത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കലോറിയും കൊഴുപ്പും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലാവ്രാസിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

അത്താഴത്തിന് ലഘുവായ ഭക്ഷണം മാത്രം തിരഞ്ഞെടുക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ടര മണിക്കൂര്‍ മുമ്പ് തന്നെ അത്താഴം കഴിക്കുക. ഇത് ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കും ഒപ്പം സുഖനിദ്ര നല്‍കുകയും ചെയ്യുന്നു.

ധാരാളം വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറന്തള്ളുന്നതിന് സഹായിക്കും. മാത്രമല്ല ഇത് ക്ഷീണം, തലവേദന, ദഹന പ്രശ്‌നങ്ങള്‍, മലബന്ധം, അസിഡിറ്റി, അമിതവണ്ണം എന്നിവ തടയുന്നു.