Home വാണിജ്യം 110ലധികം വര്‍ക്കൗട്ട് മോഡുകള്‍, ഫോണ്‍കോളുകളോട് പ്രതികരിക്കാം; പുതിയ സ്മാര്‍ട്ട് വാച്ചുമായി വണ്‍പ്ലസ്

110ലധികം വര്‍ക്കൗട്ട് മോഡുകള്‍, ഫോണ്‍കോളുകളോട് പ്രതികരിക്കാം; പുതിയ സ്മാര്‍ട്ട് വാച്ചുമായി വണ്‍പ്ലസ്

പുതിയ സീരിസ് സ്്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ന്യൂജനറേഷന്‍ സ്മാര്‍ട്ട് വാച്ചും വിപണിയില്‍ ഇറക്കാനൊരുങ്ങി പ്രമുഖ മൊബൈല്‍ കമ്പനിയായ വണ്‍പ്ലസ്. 9 സീരിസ് സ്മാര്‍ട്ട്ഫോണുകളും 110ലധികം വര്‍ക്കൗട്ട് മോഡുകള്‍ അടങ്ങുന്ന അത്യാധുനിക സ്മാര്‍ട്ട് വാച്ചുമാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

വണ്‍പ്ലസ് വാച്ച് എന്നാണ് സ്മാര്‍ട്ട് വാച്ചിന് പേര് നല്‍കിയിരിക്കുന്നത്. ഓട്ടം, നീന്തല്‍ അടക്കം വിവിധ വര്‍ക്കൗട്ട് ശൈലികളുടെ അനിമേറ്റഡ് ഷോര്‍ട്ട് വീഡിയോ സഹിതം ട്വിറ്ററിലൂടെയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്.അത്യാധുനിക സാങ്കേതികവിദ്യയായ സ്നാപ്ഡ്രാഗണ്‍ വിയര്‍ സംവിധാനം അടങ്ങുന്നതായിരിക്കും സ്മാര്‍ട്ട് വാച്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോണ്‍കോളുകളോട് പ്രതികരിക്കാനും നോട്ടിഫിക്കേഷന്‍ അടക്കമുള്ള സേവനങ്ങളും ലഭ്യമാവുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഒഎല്‍ഇഡി ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. ഇത് ബാറ്ററി ചാര്‍ജ് ലാഭിക്കാന്‍ സഹായിക്കും. ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ സഹായിക്കുന്ന ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, രക്തത്തിലെ ഓക്സിജന്‍ അളവ് അറിയാന്‍ സഹായിക്കുന്ന ബ്ലഡ് ഓക്സിജന്‍ മോണിറ്റര്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നത്.