Home പ്രവാസം ഖത്തറില്‍ സെപ്റ്റംബര്‍ 1 ന് സ്‌കൂളുകള്‍ തുറക്കും

ഖത്തറില്‍ സെപ്റ്റംബര്‍ 1 ന് സ്‌കൂളുകള്‍ തുറക്കും

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മൂന്നാംഘട്ട ഇളവുകള്‍ വന്നതോട സെപ്റ്റംബര്‍ 1ന് സ്‌കൂളുകള്‍ തുറക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനജീവിതം സാധാരണസ്ഥിതിയിലായി. ഭക്ഷണശാലകളില്‍ 50% സീറ്റ് അനുവദിച്ചിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍, മാളുകള്‍, മറ്റു വിപണികളും സജീവമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.

വൈകുംനേരങ്ങളില്‍ ജനങ്ങള്‍ കൂടുതലായി പുറത്തേക്ക് ഇറങ്ങിയതോടെ നഗരം പഴയ സ്ഥിതിയിലായി. മെട്രോ, ബസ് സര്‍വ്വീസുകള്‍ ഇനിയും ആരംഭിക്കാത്തത് കാരണം യാത്രാ തടസ്സം അനുഭവപ്പെടുന്നുണ്ട്. നാലംഘട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ മെട്രോ , ബസ്സ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം.

വിദേശകള്‍ക്കും സ്വദേശികള്‍ക്കും ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ റീ എംപ്ലോയ്‌മെന്റ് പോര്‍ട്ടല്‍ ആരംഭിച്ച് നിരവധി പേര്‍ക്ക് ജോലി സാധ്യത ഒരുക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. നിലവില്‍ പോര്‍ട്ടല്‍ വഴി നിരവധി പേര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. അതേ സമയം സോഷ്യല്‍ മീഡിയ ജോലി തട്ടിപ്പുകളും ഖത്തറില്‍ വ്യാപകമാകുന്നുണ്ട്.