Home പ്രവാസം കുവൈത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടുന്നു

കുവൈത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടുന്നു

സര്‍ക്കാര്‍ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന 50% വിദേശികളെ പിരിച്ചുവിടാന്‍ തീരുമാനം. അടുത്ത മൂന്ന് മാസത്തിനുള്ളിലാണ് തീരുമാനം നടപ്പിലാക്കുന്നത്. വരും മാസങ്ങളില്‍ പൂര്‍ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് നടപടി.

നിരവധി തൊഴിലാളികള്‍ക്ക് നിലവില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവരെ ഘട്ടം ഘട്ടമായി പിരിച്ചു വിടും. മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന വിദേശികളെ നേരത്തെ തന്നെ പിരിച്ചു വിട്ടിരുന്നു. ഇവര്‍ സബ് കോണ്‍ട്രാക്ട് കമ്പനികളിലേക്ക് ജോലിയ്ക്ക് മാറുകയായിരുന്നു. ഇവരെ പൂര്‍ണമായും പിരിച്ച് വിടാനാണ് തീരുമാനം.

സര്‍ക്കാര്‍ മേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഭാവിയില്‍ സ്വകാര്യ മേഖലകളിലേക്കും സ്വദേശിവത്ക്കരണം വ്യാപിപ്പിക്കുമെന്ന അഭ്യൂഹമുണ്ടെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.