Home പ്രവാസം കുവൈത്തില്‍ എത്തുന്നവര്‍ക്ക് പിസിആര്‍ റിപ്പോര്‍ട്ടും ഹോം ക്വാറന്റൈനും നിര്‍ബന്ധം

കുവൈത്തില്‍ എത്തുന്നവര്‍ക്ക് പിസിആര്‍ റിപ്പോര്‍ട്ടും ഹോം ക്വാറന്റൈനും നിര്‍ബന്ധം

കുവൈത്തിലേക്ക് എത്തുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും പിസിആര്‍ റിപ്പോര്‍ട്ടും 14 ദിവസത്തെ ഹോം ക്വാറന്റൈനും കുവൈത്ത് ഭരണകൂടം നിര്‍ബന്ധമാക്കി. വിദേശത്ത് പോകുന്ന സ്വദേശികള്‍ പകര്‍ച്ചവ്യാധി, അപകടങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കണമെന്നും പൊതുസമൂഹത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വിദേശത്ത് നിന്നും സ്വദേശത്തു നിന്നും എത്തുന്നവര്‍ 72 മണിക്കൂര്‍ സാധുതയുള്ള പിസിആര്‍ റിപ്പോര്‍ട്ട് ആയിരിക്കണം സമര്‍പ്പിക്കേണ്ടത്. നിലവില്‍ 31 രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേത്ത് വ്യോമയാന മന്ത്രാലയം പ്രവേശനം വിലക്കിയിരുന്നു. ഭരണക്കൂടത്തിന്റെ പുതിയ തീരുമാനം മന്ത്രാലയവും അംഗീകരിച്ചിട്ടുണ്ട്.

കുവൈത്തിലേക്ക് എത്തുന്ന വിദേശികള്‍ മറ്റേതെങ്കിലും രാജ്യത്ത് താമസിച്ച് 14 ദിവസം കഴിഞ്ഞതിന് ശേഷമുള്ള പിസിആര്‍ റിപ്പോര്‍ട്ട് ആയി എത്തിയാല്‍ പ്രവേശിക്കുമെന്നാണ് തീരുമാനം. കുവൈത്തില്‍ എത്തിയതിന് ശേഷം വീണ്ടും 14 ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണം.