Home ഭക്ഷണം ചൈനീസ് സ്‌റ്റൈലില്‍ ഇനി മീന്‍ പൊളിക്കാം…

ചൈനീസ് സ്‌റ്റൈലില്‍ ഇനി മീന്‍ പൊളിക്കാം…

നാടന്‍ രുചിയൊക്കെ ഒന്ന് വിട്ടുപിടിച്ച് ചൈനീസ് രുചിയില്‍ ഒന്ന് മീന്‍ പൊള്ളിച്ചാലോ… കിടിലന്‍ ഐറ്റമാണ്… ചൈനക്കാരുടെ സ്‌പെഷ്യല്‍ സോസ് ആണ് ഈ ചൈനീസ് മീന്‍ പൊള്ളിച്ചതിന് സ്വാദ് കൂട്ടുന്നത്.

നിങ്ങള്‍ക്ക് ഏത് മീനും ഇതിനായി തിരഞ്ഞെടുക്കാം. ആവശ്യമുള്ള മീന്‍ കഴുകി വൃത്തിയാക്കി നാരങ്ങ നീര്, കുരുമുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ പുരട്ടി അഞ്ച് മിനിട്ട് കഴിഞ്ഞ് ചെറുതീയില്‍ വറുതെടുക്കുക. നന്നായി ഫ്രൈ ആകാന്‍ പാടില്ല.

അടുത്തതായി വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, വറ്റല്‍ മുളക്, ഖരം മസാല എന്നിവ എണ്ണയില്‍ വഴറ്റി എടുക്കുക. ഇതൊന്ന് പാകമായി വന്നാല്‍ വറുത്ത് വെച്ചിരിക്കുന്ന മീന്‍ ഇതിലേക്ക് ഒന്ന് കൂടി ഫ്രൈ ചെയ്യുക. രണ്ട് ഭാഗത്തും മസാല പിടിക്കണം. അതിന് ശേഷം ബാക്കിയുള്ള മസാലയിലേക്ക് കുറച്ച് ചില്ലി സോല്, സോയാസോസ്, വാളന്‍ പുളി പിഴിഞ്ഞത് എന്നിവ ചേര്‍ക്കുക. ഒന്ന് കൂടി വഴറ്റി എടുത്ത് മീനിലേക്ക് ഇത് ചേര്‍ത്ത് കൊടുക്കുക. അല്പ നേരം മൂടി വെച്ചതിന് ശേഷം ചൂടോടെ വിളിമ്പാം.