Home വാണിജ്യം ഐഫോൺ 12 പ്രോ 25,000 രൂപ ഡിസ്‌ക്കൗണ്ടിൽ

ഐഫോൺ 12 പ്രോ 25,000 രൂപ ഡിസ്‌ക്കൗണ്ടിൽ

ഫോൺ 12 പ്രോയ്ക്ക് ആമസോണിൽ വൻ ഡിസ്കൗണ്ട്. ഐഫോൺ 12 പ്രോ 25,000 രൂപ കുറവിലാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ സ്റ്റോറേജ് വേരിയന്റുകളിലും ഈ ഡിസ്‌ക്കൗണ്ട് ഉണ്ട്. 15,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു. ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവ സീരീസിൽ ഉൾപ്പെടുന്നു.

ഐഫോൺ 12 പ്രോ ആമസോണിൽ 128 ജിബിക്ക് 95,900 രൂപയ്ക്കാണ് വിൽക്കുന്നത്. ഒറിജിൽ വില 1,19,000 രൂപയാണ്. 256 ജിബി 99,900 രൂപയ്ക്കും 512 ജിബി 1,07,900 രൂപയ്ക്കും വാങ്ങാം. 25,000 രൂപയുടെ കിഴിവിനൊപ്പം, വാങ്ങുന്നവർക്ക് അവരുടെ പഴയ ഫോണുകൾക്ക് പകരമായി 14,900 രൂപയും ലഭിക്കും.

ഐഫോൺ 12 പ്രോയ്ക്കൊപ്പം എയർപോഡ്സ് പ്രോയും വാങ്ങാൻ കഴിയും. ആമസോണിൽ 1,15,395 രൂപ മാത്രമേ വിലയുള്ളൂ. യഥാർത്ഥ വില ഏകദേശം 1,44,800 രൂപയാണ്. എന്നാൽ നിലവിലെ സ്‌കീമിന് കീഴിൽ 28,910 രൂപ വരെ ലാഭിക്കാം. ഐഫോൺ 12 പ്രോ 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ അവതരിപ്പിക്കുന്നു. കൂടാതെ സെറാമിക് ഷീൽഡ് കോട്ടിംഗുമായി വരുന്നു.

എ14 ബയോണിക് ചിപ്പാണ് ഐഫോൺ 12 പ്രോയ്ക്ക് കരുത്തേകുന്നത്. 12എംപി അൾട്രാ വൈഡ്, വൈഡ്, ടെലിഫോട്ടോ ക്യാമറകൾ, 4x ഒപ്റ്റിക്കൽ സൂം റേഞ്ച്, നൈറ്റ് മോഡ്, ഡീപ്പ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 3, ആപ്പിൾ പ്രോറോ, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിംഗ് എന്നിവയുൾപ്പെടെ വിവിധ ഫോട്ടോഗ്രാഫി മോഡുകളോടെയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രോ ക്യാമറ സംവിധാനം. മുൻവശത്ത്, 12 മെഗാപിക്‌സൽ ക്യാമറയുമുണ്ട്.