Home അറിവ് ഒരു തലയിണ എത്ര നാൾ ഉപയോഗിക്കാം

ഒരു തലയിണ എത്ര നാൾ ഉപയോഗിക്കാം

വീട്ടിലെ പല വസ്തുക്കളും നമ്മള്‍ ഉപയോഗിക്കുന്നതിന്റെ കാലയളവ് വ്യത്യസ്തമാണ്. ചിലത് ഒരുപാട് നാള്‍ ഉപയോഗിക്കാനായാണ് നമ്മള്‍ വാങ്ങുന്നത് ഉദാഹരണത്തിന് ടിവി, ഫാന്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ദീര്‍ഘനാള്‍ നമ്മള്‍ ഉപയോഗിച്ചശേഷം കേടാകു മ്പോഴാണ് പുതിയൊരെണ്ണം വാങ്ങുന്നത്.

എന്നാല്‍ ബെഡ്‌ഷീറ്റുകള്‍, തലയിണ കവറുകള്‍ തുടങ്ങിയവയെല്ലാം നിത്യേന ഉപയോഗിക്കുന്നതുകൊണ്ടുതന്നെ നാം ഇടയ്ക്കിടെ വൃത്തിയാക്കുന്നു. എന്നാല്‍ തലയിണയുടെ കാര്യം നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.

വര്‍ഷങ്ങളായി ഒരേ തലയിണ തന്നെയാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ മാറ്റണം. അല്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് അത് നിങ്ങളെ നയിച്ചെന്നുവരും.വര്‍ഷങ്ങളായി ഒരേ തലയിണ തന്നെ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. പുറമേ നിരുപദ്രവകാരിയാണെന്ന് തോന്നുമെങ്കിലും അവ നമുക്കുണ്ടാക്കാന്‍ പോകുന്നത് വലിയ ദോഷങ്ങളാണ്. രണ്ട് വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന തലയിണയുടെ ഭാരത്തിന്റെ പത്ത് ശതമാനവും അഴുക്കായിരിക്കുമെന്നാണ് വൈറോളജിസ്റ്റുകൾ പറയുന്നത്..

നിത്യേന ഉപയോഗിക്കുന്നതിനാല്‍ അവയില്‍ ബാക്ടീരിയ, പൊടിപടലങ്ങള്‍, വിയര്‍പ്പ് കാരണമുണ്ടാകുന്ന പൂപ്പല്‍ എന്നിവയാല്‍ നിറഞ്ഞിരിക്കും. അതിനാല്‍ ഉപയോഗിക്കുന്ന തലയിണ ഇടയ്ക്കിടെ മാറ്റുന്നത് നിങ്ങളുടെ ശരീരത്തിന് ഒരുപാട് ഗുണം ചെയ്യും. കുറഞ്ഞത് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ തലയിണ മാറ്റിയാല്‍ പലതരത്തിലുള്ള അലർജി രോഗങ്ങള്‍ വരുന്നതില്‍ നിന്നും രക്ഷനേടാന്‍ സാധിക്കുമെന്നും വൈറോളജിസ്റ്റുകൾ പറയുന്നു.