Home ആരോഗ്യം വണ്ണം കുറയ്ക്കാൻ ഓട്സ് ഡയറ്റ്.

വണ്ണം കുറയ്ക്കാൻ ഓട്സ് ഡയറ്റ്.

അമിതവണ്ണം കുറയ്ക്കാൻ പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് ഇതാ ഓട്സ് ഡയറ്റ്. ഭക്ഷണക്രമത്തിൽ ഓട്സ് ബേസ്ഡ് ഡയറ്റ് പരിശീലിച്ചാൽ രണ്ടാഴ്ചയ്ക്കകം ശരീരഭാരം കുറഞ്ഞു തുടങ്ങുമെന്ന് അനുഭവസ്ഥർ. ഓട്സ് എങ്ങനെ കഴിക്കുന്നു എന്നതാണ് ഈ ഡയറ്റിൽ പ്രധാനം.

ഓട്സ് ബേസ്ഡ് ഡയറ്റ് എന്നാൽ രണ്ടാഴ്ചത്തേക്ക് നിങ്ങളുടെ പ്രധാനഭക്ഷണം ഓട്സ് മാത്രമായിരിക്കും.

പ്രഭാതഭക്ഷണത്തിന് പാലിൽ കുറുക്കിയ ഓട്സ് കഴിക്കാം. പാലിൽ കഴിവതും മധുരം കുറച്ച് ഉപയോഗിക്കുകയോ തീരെ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക. മധുരം നിർബന്ധമുള്ളവർ തേൻ ചേർത്താലും മതി

ഓട്സിനൊപ്പം പഴങ്ങൾ സാലഡിനെന്നവണ്ണം അരിഞ്ഞ് ചേർക്കുന്നതും നല്ലതാണ്.പുളിയുള്ള പഴവർഗങ്ങൾ ഒഴിവാക്കണം.

ഉച്ചഭക്ഷണത്തിന് ഓട്സ് കൊണ്ട് തയാറാക്കിയ ഉപ്പുമാവോ പുട്ടോ കഴിക്കുക.ഇതിനൊപ്പം നോൺ വെജ് കറികൾ വേണ്ട. പച്ചക്കറികൾ പാതിവേവിച്ച സ്റ്റ്യൂ ആണ് ഉത്തമം.

വൈകുന്നേരം ചായയ്ക്കൊപ്പം ഓട്സ് പലഹാരങ്ങൾ കഴിക്കാം. ഓട്സ് കൊണ്ട് തയാറാക്കിയ വടയോ അടയോ നല്ലതായിരിക്കും.

രാത്രിഭക്ഷണത്തിനും ഓട്സ് തന്നെ. മൂന്നുനേരവും ഓട്സ് കഴിച്ചു മടുത്താൽ ആഴ്ചയിൽ ഒരു ദിവസവും ഓട്സ് ഒഴിവാക്കി മറ്റു ഭക്ഷണം കഴിക്കാം.അമിത കലോറിയുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കുക.