Home Uncategorized കറന്റ് ചാർജ് കുറയ്ക്കാം.

കറന്റ് ചാർജ് കുറയ്ക്കാം.

ദ്യം വീട്ടിലെ വൈദ്യുതി ഉപഭോഗം എത്ര യൂണിറ്റാണെന്ന് നമുക്കുതന്നെ കണ്ടുപിടിക്കാം. എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെന്ന് കണ്ടുപിടിക്കാൻ വൈദ്യുതോപകരണങ്ങളുടെ യഥാർഥ വാട്ടേജും അവ ഓരോന്നും എത്ര മണിക്കൂർവീതം പ്രവർത്തിക്കുന്നെന്നും അറിഞ്ഞാൽ മതി. ഒരു ഉപകരണത്തിന്റെ വാട്ടേജിനെ പ്രവർത്തിച്ച മണിക്കൂർകൊണ്ട് ഗുണിച്ച് ആയിരംകൊണ്ട് ഹരിച്ചാൽ ആ ഉപകരണം ഉപയോഗിച്ച വൈദ്യുതിയുടെ അളവ് യൂണിറ്റിൽ കിട്ടും.
വീട്ടിലെ ഓരോ വൈദ്യുതോപകരണവും ഉപയോഗിക്കുന്ന വൈദ്യുതി കണ്ടുപിടിച്ച് ആകെ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെന്ന് കണക്കാക്കാം. വീട്ടിലെ വൈദ്യുതി മീറ്ററിലെ റീഡിങ്ങുമായി ഇത് താരതമ്യപ്പെടുത്തി നോക്കുകയും ചെയ്യാം. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 50 ശതമാനത്തിൽ കൂടുതൽ ഗാർഹിക, വാണിജ്യ മേഖലകളിലാണ് ഉപയോഗിക്കുന്നത്. രാത്രി ഏഴുമുതൽ 10 വരെയാണ് വൈദ്യുതി കൂടുതലായും വീടുകളിൽ ഉപയോഗിക്കുന്നത്. ഈ സമയത്താണ് പലരും ഗ്രൈൻഡറും മിക്സിയും ഉപയോഗിക്കുന്നത്. വാഷിങ് മെഷീൻ, ഇസ്തിരിപ്പെട്ടി, ഹോട്ട് പ്ലേറ്റ്, വാട്ടർ ഹീറ്റർ, വാട്ടർ പമ്പ് എന്നിവയെല്ലാം കുറച്ചുനേരത്തേക്ക് ഒന്നു മാറ്റിവയ്ക്കാമെങ്കിൽ കറന്റ് ചാർജ് കുത്തനെ കുറയും. കാരണം ഇൗ സമയങ്ങളിൽ വോൾട്ടേജ് കുറവായതിനാൽ കൂടുതൽ കറന്റ് എടുക്കും. വൈദ്യുതോപകരണങ്ങൾ പെട്ടെന്ന് കേടാകുകയും ചെയ്യും.

ട്യൂബ് ലൈറ്റുകൾക്കും കോംപാക്ട് ഫ്ളൂറസന്റ് ലാമ്പുകൾക്കും വേണ്ടിവരുന്ന വൈദ്യുതിയെക്കാൾ കുറച്ച് മാത്രം മതി എൽ.ഇ.ഡി ബൾബുകൾക്ക്. മാത്രമല്ല, എൽ.ഇ.ഡി ബൾബുകൾ കോംപാക്ട് ഫ്ളൂറസന്റ് ലാമ്പുകളെക്കൾ ഈടുനില്ക്കുകയും ചെയ്യും.

സാധാരണ റഗുലേറ്ററുകൾക്കുപകരം ഗുണനിലവാരമുള്ള ഇലക്ട്രോണിക് റെഗുലേറ്ററുകൾ ഉപയോഗിച്ച് ശരാശരി വേഗത്തിൽ ഫാൻ പ്രവർത്തിപ്പിക്കുകയാണെങ്കിൽ ഊർജ ഉപയോഗം പകുതിയോളം കുറയ്ക്കാനാകും. വിലകുറഞ്ഞതും വളരെ പഴക്കംചെന്നതുമായ ഫാനുകൾ വളരെക്കൂടുതൽ വൈദ്യുതി ഉപയോഗിക്കുമെന്നതിൽ സംശയം വേണ്ട.

ആവശ്യത്തിനുമാത്രം വലുപ്പമുള്ള റഫ്രിജറേറ്റർ തിരഞ്ഞെടുക്കുക. റഫ്രിജറേറ്ററിന്റെ വാതിൽ ഭദ്രമായി അടയ്ക്കണം. എപ്പോഴും റഫ്രിജറേറ്റർ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് നല്ലതല്ല. ഇതിനായി വശങ്ങളിലെ റബർ ബീഡിങ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക. ഫ്രീസറിൽ ഐസ് കൂടുതൽ കട്ടപിടിക്കുന്നത് ഊർജനഷ്ടമുണ്ടാക്കും. ഫ്രീസർ ഇടയ്ക്കിടെ ഡീഫ്രോസ്റ്റ് ചെയ്യുക.വോൾട്ടേജ് കുറവുള്ള വൈകുന്നേരങ്ങളിൽ റഫ്രിജറേറ്റർ സ്വിച്ച് ഓഫ് ചെയ്തിടാം

വാഷിങ് മെഷീൻ ആവശ്യമറിഞ്ഞ് വാങ്ങണം. വെള്ളം ചൂടാക്കി ഉപയോഗിക്കുന്നതരം വാഷിങ് മെഷീനുകൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കും. നിർദ്ദേശിച്ചിരിക്കുന്ന പൂർണശേഷിയിൽത്തന്നെ പ്രവർത്തിപ്പിക്കുക. എന്നുമുള്ള ഉപയോഗം കഴിവതും കുറയ്ക്കുക. വൈദ്യുതിയും വെള്ളവും ഇതിലൂടെ ലാഭിക്കാം.

ശീതീകരിക്കാനുള്ള വിസ്തൃതിയനുസരിച്ച് ആവശ്യമുള്ളവ സ്റ്റാർ ലേബലോടുകൂടിയത് തിരഞ്ഞെടുക്കണം. ഫിൽട്ടറുകളിൽ പൊടി പറ്റിയിരുന്നാൽ വായുസഞ്ചാരം ക്രമമല്ലാതാവുകയും കാര്യക്ഷമത കുറയുകയും ചെയ്യും. ചിട്ടയായി മെയിന്റനൻസ് നടത്തണം. എയർ കണ്ടിഷണർ ഘടിപ്പിച്ച സ്ഥലങ്ങളിൽ ജനലുകൾ, വാതിലുകൾ, മറ്റ് ദ്വാരങ്ങളിൽനിന്ന് വായു അകത്തേക്ക് കടക്കാത്തതരത്തിൽ വിടവുകൾ അടയ്ക്കുകയും വേണം.

വീടുകളിൽ വാട്ടർഹീറ്റർ കാര്യക്ഷമമായി പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഊർജനഷ്ടവും ധനനഷ്ടവുമാണ് ഫലം. ഹോട്ടലുകളിലും ആസ്പത്രികളിലും സൗരോർജ വാട്ടർ ഹീറ്റർ ഉപയോഗിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്.
വീടുകളിലും സൗരോർജ വാട്ടർഹീറ്ററുകളാണ് നല്ലത്.