Home ആരോഗ്യം കുരുന്നുകൾക്കുള്ള മധുരം വിഷമാകുമ്പോൾ….

കുരുന്നുകൾക്കുള്ള മധുരം വിഷമാകുമ്പോൾ….

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് അമ്മമാര്‍ക്ക് ഏറ്റവും തലവേദനയുള്ള കാര്യമാണ്. ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ടോടുന്ന കുഞ്ഞു കുസൃതികളെ പാട്ടിലാക്കി ഭക്ഷണം കഴിപ്പിക്കുന്നത് എളുപ്പമല്ല. മധുരത്തോട് കുട്ടികള്‍ക്ക് പൊതുവെ താല്‍പര്യം കൂടുതലാണ്. അതുകൊണ്ട് തന്നെ ബേബി ഫൂഡില്‍ ധാരാളം മധുരം ചേര്‍ത്തു നല്‍കുന്ന പ്രവണത സാധാരണയാണ്. എന്നാല്‍ ബേബി ഫൂഡിലെ മധുരം നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരിട്ടുള്ള മധുരം മാത്രമല്ല ഒളിഞ്ഞിരിക്കുന്ന മധുരത്തെയും സൂക്ഷിക്കണം. ബേബി ഫുഡ് ലേബലുകളില്‍ നോ ഷുഗര്‍ എന്നു കണ്ടാലും തേന്‍, ഫ്രൂട് ജ്യൂസ് തുടങ്ങിയ മധുര ഘടകങ്ങളെയും കണക്കിലെടുക്കണമെന്നർത്ഥം.രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിലെ മധുരത്തിന്റെ അളവിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. പഴങ്ങളായോ പാല്‍ ഉത്പന്നങ്ങളായോ സ്വാഭാവിക മധുരം ലഭിക്കാവുന്ന രീതിയില്‍ നല്‍കുന്നതാണ് ഗുണകരമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാക്കറ്റുകളില്‍ ലഭിക്കുന്ന കുറുക്ക് പൊടികളും മറ്റും ഷുഗര്‍ അളവ് കുറഞ്ഞതാണെന്നു ഉറപ്പുവരുത്തണം.രണ്ടു വയസ്സിനു മുകളില്‍ ഉള്ള കുട്ടികളില്‍ ആകെ ഊര്‍ജത്തിന്റെ 5 ശതമാനം മധുരത്തില്‍ നിന്നു ലഭിച്ചാല്‍ മതിയെന്നാണ് കണക്ക്. എന്നാല്‍ ബേബി ഫുഡില്‍ നിന്നും ഇതിന്റെ ഇരട്ടി അളവ് മധുരമാണ് ഇപ്പോള്‍ കുട്ടികളുടെ ശരീരത്തില്‍ എത്തുന്നത്.