Home അറിവ് 1500 ഇന്ത്യന്‍ തൊഴിലാളികളെ പിരിച്ച് വിടാനൊരുങ്ങി നോക്കിയ

1500 ഇന്ത്യന്‍ തൊഴിലാളികളെ പിരിച്ച് വിടാനൊരുങ്ങി നോക്കിയ

നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടുന്നു. ആഗോള തലത്തില്‍ നടക്കുന്ന റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായാണിത്. ഇവര്‍ക്കായി ചെലവഴിച്ച തുക ഇനി മുതല്‍ റിസര്‍ച്ചിനും ഡവലപ്‌മെന്റിനും വേണ്ടി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് പിരിച്ചുവിടല്‍.

ഇന്ത്യയടക്കം ആഗോള തലത്തില്‍ തന്നെ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഇതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും എന്നാല്‍ അധികം വൈകാതെ തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നോക്കിയ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഏഷ്യാ പസഫിക് റീജിയനില്‍ മാത്രം കമ്പനിക്ക് 20511 ജീവനക്കാരുണ്ട്. ഇതില്‍ 15000ത്തിലധികം പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ തന്നെ ബെംഗളൂരു, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയ്ഡ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് നോക്കിയയുടെ പ്രവര്‍ത്തനം.

ഇതിന് പുറമെ രാജ്യത്ത് 26 നഗരങ്ങളില്‍ കമ്പനിക്ക് പ്രൊജക്ട് ഓഫീസുകളുണ്ട്. നോയ്ഡയിലും ചെന്നൈയിലും ഗ്ലോബല്‍ സര്‍വീസ് ഡെലിവറി സെന്ററുകളുണ്ട്. ഇവിടെ മാത്രം 4200 പേര്‍ ജോലി ചെയ്യുന്നുണ്ട്. കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രം ചെന്നൈയിലാണ്. ഇതിന് പുറമെ ബെംഗളൂരുവില്‍ ഒരു ഫാക്ടറി നോക്കിയക്കുണ്ട്.