Home അറിവ് തൊഴിലുറപ്പ് പദ്ധതി. ഒരേ സമയം 20ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

തൊഴിലുറപ്പ് പദ്ധതി. ഒരേ സമയം 20ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഓരോ ഗ്രാമ പഞ്ചായത്തിലും ഒരേ സമയം 20ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.10.5 കോടി തൊഴില്‍ ദിനങ്ങളും പദ്ധതികള്‍ക്കായി ബജറ്റും തയ്യാറാക്കിയ കേരളത്തിന് വലിയ തിരിച്ചടിയായ ഈ തീരുമാനം നടപ്പാകുന്നതോടെ ഒരു കുടുംബത്തിന് 100 തൊഴില്‍ ദിനങ്ങള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല.

സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ 13 മുതല്‍ 23 വരെ വാര്‍ഡുകളുണ്ട്. നിലവില്‍ എല്ലാ വാര്‍ഡുകളിലും ഒരേസമയം വിവിധ ജോലികള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഓഗസ്റ്റ് 1 മുതല്‍ 20-ല്‍ കൂടുതല്‍ വാര്‍ഡുകളുള്ള പഞ്ചായത്തുകളിലുള്ള ഏതെങ്കിലും മൂന്നുവാര്‍ഡുകളിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനാവില്ല.റൊട്ടേഷന്‍ അനുസരിച്ച്‌ പിന്നീട് ഉള്‍പ്പെടുത്താം, പക്ഷേ അവര്‍ക്ക് സ്ഥിരമായി ലഭിക്കുന്ന തൊഴില്‍ നിഷേധിക്കേണ്ടിവരും. കേരളത്തില്‍ 25,90,156 സജീവ തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. 310.11 രൂപയാണ് ദിവസവേതനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പ്രകാരം ഏറ്റെടുത്ത പദ്ധതികളുടെ അപൂര്‍ണത ഉള്‍പ്പെടെയുള്ള പോരായ്മകളും ക്രമക്കേടുകളും പുതിയ നിയന്ത്രണത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് കേരളം പിന്തുടരുന്നത്.