Home വാണിജ്യം മടക്കാവുന്ന ഫോണ്‍ അവതരിപ്പിച്ച് ഷവോമി; അടുത്ത ആഴ്ച വിപണിയിലെത്തും

മടക്കാവുന്ന ഫോണ്‍ അവതരിപ്പിച്ച് ഷവോമി; അടുത്ത ആഴ്ച വിപണിയിലെത്തും

സാംസങ് ആണ് ആദ്യമായി ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലിറക്കിയത്. ഇതിന് പിന്നാലെ ഈ ശ്രേണിയിലേക്ക് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും എത്തിയിരിക്കുകയാണ്. മടക്കാവുന്ന ഡിസ്‌പ്ലേയുമായി ഷവോമി ‘എംഐ മിക്സ് ഫോള്‍ഡ്’ പുറത്തിറക്കി. 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 67ണ ഫാസ്റ്റ് ചാര്‍ജിംഗ്, സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ തുടങ്ങിയ നൂതന സവിശേഷതകള്‍ എംഐ മിക്സ് ഫോള്‍ഡിലുണ്ട്.

6.52 ഇഞ്ച് അമോലെഡ് പാനലുമായി 840 ഃ 2,520 പിഎക്‌സ് റെസല്യൂഷനോടുകൂടിയ എംഐ മിക്സ് ഫോള്‍ഡിന് 8.01 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് വരുന്നത്. വലുപ്പം മാറ്റാവുന്ന ഒന്നിലധികം വിന്‍ഡോകളുമായി പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും. ഹാന്‍ഡ്സെറ്റിന് പിന്നിലായി 8 മെഗാപിക്‌സല്‍ സെന്‍സറും വരുന്നു.ഈ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ യൂണിറ്റുകള്‍ ഏപ്രില്‍ 16 ന് ചൈനയില്‍ ലഭ്യമാക്കും.

12 ജിബി / 256 ജിബി വേരിയന്റിന് ഏകദേശം 1,11,801 രൂപ മുതല്‍ എംഐ മിക്സ് ഫോള്‍ഡിന് വിലയുണ്ട്. 12 ജിബി / 512 ജിബി വേരിയന്റിന് സിഎന്‍വൈ ഏകദേശം 1,23,000 രൂപ വില വരുന്നു. ടോപ്പ് എന്‍ഡ് 16 ജിബി / 512 ജിബി മോഡലിന് ഏകദേശം 1,45,392 രൂപ വിലയുണ്ട്. 67ണ ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 5,020 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ വരുന്നത്. 37 മിനിറ്റിനുള്ളില്‍ 0% -100% മുതല്‍ ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു.