Home അറിവ് തണുപ്പ് തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്നു; വനംവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്

തണുപ്പ് തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്നു; വനംവകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്

പ്പോള്‍ സംസ്ഥാനത്ത് മഞ്ഞും ചൂടും ഇടകലര്‍ന്ന കാലാവസ്ഥയാണ്. ഈ സമയത്ത് പാമ്പുകള്‍ മാളങ്ങള്‍ വിട്ട് പുറത്തേക്കിറങ്ങുന്നുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മലയോര പടിഞ്ഞാറന്‍ മേഘലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രളയത്തിന് ശേഷം വന മേഖലകളില്‍ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകള്‍ നാട്ടിന്‍പുറങ്ങളിലേക്ക് എത്തിയിട്ടുണ്ട്. പാടശേഖരങ്ങളിലും റബര്‍ക്കാടുകളിലും പാമ്പുകളെ കൂടുതലായി ഇപ്പോള്‍ കണ്ടെത്തുന്നു.

പുതുമഴ പെയ്യുന്നതോടെ ശീതരക്തമുള്ള പാമ്പുകള്‍ അസഹ്യമായ ചൂടില്‍ ശരീരത്തിന്റെ താപനില കുറയ്ക്കാനായി പുറത്തേക്കിറങ്ങും. വീടുകളില്‍ പാമ്പുകളെ കണ്ടെത്തിയാല്‍, സര്‍പ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്പുകളെ പിടിക്കാന്‍ വാളണ്ടിയര്‍മാരെ ലഭിക്കും.