Home ആരോഗ്യം മഞ്ഞുകാലത്ത് തീവ്രത കൂടിയ വൈറസ്; കോവിഡ് 19 ശക്തമാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍

മഞ്ഞുകാലത്ത് തീവ്രത കൂടിയ വൈറസ്; കോവിഡ് 19 ശക്തമാകുമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍

കാലാവസ്ഥയെ അടിസ്ഥാനമാക്കി കൊറോണ വൈറസിന്റെ തീവ്രതയില്‍ മാറ്റമുണ്ടാകുമെന്ന് അടുത്തിടെ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു. തണുപ്പുകാലത്താണ് രോഗം പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യത കൂടുതലെന്ന് പഠനങ്ങളില്‍ പറയുന്നു. മനുഷ്യന്റെ ശ്വസന വായുവിലുള്ള ഈര്‍പ്പം കൂടുതല്‍ നേരം തങ്ങി നില്‍ക്കുക തണുപ്പുകാലത്താണ്. മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശൈത്യകാലത്ത് താഴ്ന്ന നിലയിലുമായിരിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് തണുപ്പുകാലത്ത് രോഗം പടരാനുള്ള സാദ്ധ്യത കൂടുന്നത്.

മഞ്ഞുകാലത്ത് രോഗം തീവ്രമാകാന്‍ സാധ്യതുണ്ടെന്ന് ‘കാലിഫോര്‍ണിയ സര്‍വ്വകലാശാല’ യിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പറയുന്നത്. ചുമ അല്ലെങ്കില്‍ തുമ്മല്‍ ബാധിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന എയ്റോസോളുകള്‍ വഴിയും ശ്വസന തുള്ളികള്‍ വഴിയും വൈറസ് വ്യക്തികള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുമത്രേ.

ചൂടുള്ള സ്ഥലങ്ങളില്‍ ശ്വസന തുള്ളികള്‍ തങ്ങി നില്‍ക്കില്ലെന്നും യാനിംഗ് പറയുന്നു. ശ്വസന തുള്ളികള്‍ ആറടി ദൂരത്തേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുവെന്ന് സിഡിസി (Centers for Disease Control and Prevention) വ്യക്തമാക്കുന്നു. സാധാരണയായി 10 മൈക്രോണിനേക്കാള്‍ ചെറുതാണ് ഈ കണങ്ങള്‍. അവ മണിക്കൂറുകളോളം വായുവില്‍ തങ്ങി നില്‍ക്കാം. അതിനാല്‍ ആളുകള്‍ അത് ശ്വസിക്കുന്നതിലൂടെ രോഗം പിടിപെടുന്നതിന് സാധ്യത കൂടുതലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വൈറസുകള്‍ അടങ്ങിയ ദ്രാവകത്തിന്റെ ചെറിയ കണങ്ങളാണ് എയറോസോള്‍സ്, അവ മണിക്കൂറുകളോളം വായുവില്‍ നിലനില്‍ക്കുവാന്‍ പര്യാപ്തമാണ്. ശ്വസന തുള്ളികള്‍ വലുതും മിനിറ്റുകള്‍ക്കുള്ളില്‍ നിലത്തു വീഴുന്നതുമാണ്. കാലാവസ്ഥാ വ്യതിയാനം വൈറസ് അടങ്ങിയ തുള്ളികളുടെ സ്ഥിരതയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കാരണം വൈറസ് കണികകള്‍ അടങ്ങിയ തുള്ളികള്‍ എങ്ങനെ വലുതോ ചെറുതോ ആയി വളരുന്നു എന്നത് ഈര്‍പ്പം, താപനില എന്നിവയാല്‍ നിര്‍ണ്ണയിക്കപ്പെടുന്നു.