Home ആരോഗ്യം മുടി കൊഴിയുന്നുണ്ടോ? കട്ടൻ അടിക്കൂ…

മുടി കൊഴിയുന്നുണ്ടോ? കട്ടൻ അടിക്കൂ…

വെള്ളത്തിന് ശേഷം ലോകത്തിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കട്ടൻ ചായ.
വളരെ പെട്ടെന്ന് ഉന്മേഷവും ഊർജവും കിട്ടുന്നതിന് കട്ടൻ ചായയിൽ അടങ്ങിയിട്ടുള്ള തിയോഫിലിൻ, കഫീൻ എന്നിവ സഹായിക്കുന്നു.
ജലദോഷമുള്ളപ്പോൾ, കുരുമുളകും മറ്റും ചേർത്ത കട്ടൻചായ കുടിക്കാറുണ്ട്. എങ്ങനെയാണ് കട്ടൻ ചായ ഇവിടെ സഹായിക്കുന്നത്? ശക്തമായ രോഗപ്രതിരോധ സംവിധാനം രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെയും, വൈറസുകളെയും അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. കട്ടൻ ചായയിൽ അടങ്ങിയിട്ടുള്ള ടാന്നിൻ എന്ന പദാർത്ഥത്തിന് ചില രോഗങ്ങൾ ഉണ്ടാക്കുന്ന വൈറസുകളെ തുരത്തി ഓടിക്കാനുള്ള കഴിവുണ്ട്. ചായയിൽ അടങ്ങിയിട്ടുള്ള ആൽക്കലിൻ എന്ന ആന്റിജൻ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ജലദോഷം, വയറിളക്കം, പനി എന്നിവയ്ക്ക് പറ്റിയ പ്രതിരോധ മരുന്നാണ് കട്ടൻ ചായ.
സ്ഥിരമായി കട്ടൻ ചായ കുടിക്കുന്നവരിൽ താരതമ്യേന ശക്തമായ എല്ലുകൾ ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. വാത രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയും. ഇതിനു കാരണം തേയിലയിലടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകൾ ആണ്. സ്ഥിരമായി കട്ടചായ കുടിച്ചാൽ കൊളസ്ട്രോൾ, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. അതുപോലെ തന്നെ കട്ടൻചായയിലെ ഫ്ലൂറൈഡ്, പല്ലുകൾക്കും അസ്ഥികൾക്കും വളരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. കട്ടൻചായയിലടങ്ങിയിരിക്കുന്ന പോളിഫിനൈൽ പല്ലിൽ പ്ലാക്ക് ഉണ്ടാകുന്നത് തടയുമെന്നാണ് ദന്തരോഗ വിദഗ്ദ്ധർ പറയുന്നത്.
സൗന്ദര്യ സംരക്ഷണത്തിനും ബ്ലാക്ക് ടീ-
തേയിലയുടെ ആന്റി ഓക്സിഡന്റ്, ആൻറി-എയ്ജിങ് എന്നിവ ചർമ്മത്തെ ആരോഗ്യകരമായും തിളക്കമുള്ളതായും നിലനിർത്താൻ സഹായിക്കും. ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇവയിൽ കാറ്റെച്ചിൻസ്, പോളിഫെനോൾസിൻ എന്നീ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. മുഖക്കുരുവിനെതിരേയും, വാർധക്യത്തിനെതിരേയും പോരാടാൻ ഏറ്റവും നല്ല രണ്ട് ആൻറിഓക്സിഡൻറുകൾ ആണിവ.
മുടി കൊഴിയുന്നത് തടയാൻ കട്ടൻ ചായ കൊണ്ട് കഴിയുമെന്നത് ഒരു വസ്തുതയാണ്. ബ്ലാക്ക് ടീയിലുള്ള ആന്റിഓക്സിഡന്റ്സ് ആണ് ഇതിന് സഹായിക്കുന്നത്. മുടി കൊഴിയാനുള്ള ഒരു മുഖ്യകാരണം സ്ട്രെസ് ആണ്. ആന്റിഓക്സിഡന്റ്സ് സമ്മർദ്ദം കുറയ്ക്കാനുള്ള ഒരു മരുന്നാണ്. അങ്ങനെ കട്ടൻ ചായ കുടിച്ചുകൊണ്ട് സ്ട്രെസ് ഫ്രീ ആകാനും, അതുവഴി മുടികൊഴിച്ചിൽ തടയാനും കഴിയും.