Home ആരോഗ്യം ഭീതി പടർത്തി വീണ്ടും കോവിഡ് താണ്ഡവം

ഭീതി പടർത്തി വീണ്ടും കോവിഡ് താണ്ഡവം

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളില്‍ എത്തി.2527 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 33 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മുഴുവന്‍ കോവിഡ് ബാധിതരുടെ എണ്ണം15,079,ആയി ഉയര്‍ന്നു .

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്കൂളുകളില്‍ ജാഗ്രത നിര്‍ദ്ദേശം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിര്‍ദേശം നല്‍കി. തെര്‍മല്‍ പരിശോധനക്ക് ശേഷമെ കുട്ടികളെയും അധികൃതരെയും സ്കൂളുകളില്‍ പ്രവേശിപ്പിക്കൂ.മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണമുണ്ട്.തമിഴ്നാട്ടിൽ മാസ്ക് നിർബന്ധം ആക്കി.

ആളുകൾ കൂട്ടം കൂടുന്നതും കോവിഡ് ജാഗ്രത കുറച്ചതും പുതു വ്യാപനത്തിന് വഴിയൊരുക്കി എന്നു വേണം കരുതാൻ.ഒമിക്രോണിന്റെ പുതിയ വകഭേദമാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.