Home കൗതുകം പ്രേം നസീറിന്റെ വീട് വില്പനക്ക്

പ്രേം നസീറിന്റെ വീട് വില്പനക്ക്

നടന്‍ പ്രേംനസീറിന്റെ വീട് വില്‍പനയ്ക്ക്. 1956 ല്‍ ചിറയിന്‍കീഴ് കൂന്തള്ളൂരിലെ ‘ലൈല കോട്ടേജ്’ ആണ് വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്.നസീറിന്റെ മകള്‍ ലൈലയുടെ പേരില്‍ നിര്‍മിച്ച വീടാണ് അമേരിക്കയിലുള്ള അവകാശികള്‍ വില്‍പനയ്ക്ക് വയ്ക്കുന്നത്.

പ്രേംനസീറിന്റെ ഇളയമകളായ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള ഈ വീട്. ചിറയിന്‍കീഴിലെ ആദ്യ ഇരുനില വീട് കൂടിയാണ് ഇത്.എട്ട് കിടപ്പുമുറികളാണ് വീടിനുള്ളത്. ഈ വീടിന് കോടികള്‍ വിലവരും. ഈ വീട്ടിലാണ് പ്രേം നസീര്‍ ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവര്‍ക്കൊപ്പം താമസിച്ചിരുന്നത്. എന്നാല്‍ ഏറെക്കാലമായി വീട് പൂട്ടിയിട്ട നിലയിലാണ്. കാലപ്പഴക്കം കാരണം വീട് കാട് പിടിച്ച നിലയിലാണ്.

നസീർ മരിച്ചു 30 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും വീട് കാണുവാനും ഫോട്ടോ എടുക്കാനും നിരവധിപേരാണ് എത്തുന്നത്. വീട് സർക്കാർ ഏറ്റെടുത്തു സ്മാരകം ആക്കണമെന്ന ആവശ്യം ശക്തമാണ്