പാസ്പോര്‍ട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തിഎലിസബത്ത് അലക്സാന്ദ്ര മേരി വിന്‍ഡ്സര്‍ എന്ന ബ്രിട്ടീഷ് രാജ്ഞി 96 ആം വയസ്സില്‍ സ്കോട്ട്‌ലന്‍ഡിലെ ബാല്‍ മോറല്‍ കൊട്ടാരത്തില്‍ വിടവാങ്ങി.
പ്രധാനമന്ത്രിയെ പിരിച്ചുവിടാന്‍ അവകാശമുള്ള വ്യക്തി, കാറോടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സൊ നമ്ബര്‍ പ്ലേറ്റോ ആവശ്യമില്ലാത്ത വ്യക്തി, അറസ്റ്റ് ചെയ്യാനോ പ്രോസിക്യൂട്ട് ചെയ്യാനോ കഴിയാത്ത വ്യക്തി, നികുതി വേണ്ടാത്ത വ്യക്തി, സ്വകാര്യ എടിഎം ഉള്ള വ്യക്തി, ട്രാഫിക്കില്‍ വേഗപരിധി ബാധകമല്ലാത്ത വ്യക്തി, ജെയിംസ് ബോണ്ടിനൊപ്പം അഭിനയിച്ച രാഷ്ട്രത്തലവന്‍, ഏതു ക്രിമിനലിനും മാപ്പു കൊടുക്കാന്‍ അധികാരമുള്ള വ്യക്തി, പ്രതിവര്‍ഷം 70000 ഓളം കത്തുകള്‍ ലഭിക്കുന്ന വ്യക്തി, യുകെയിലെ എല്ലാ അരയന്നങ്ങളുടെയും തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും ഉടമസ്ഥ, ഉച്ചഭക്ഷണത്തിനു മുമ്ബ് ജിന്നും ഉച്ച ഭക്ഷണത്തോടൊപ്പം വൈനും അത്താഴത്തിന് ഷാംപെയിനും കഴിക്കുന്ന രാജ്ഞി, വിന്‍ഡ്സര്‍ കാസില്‍ കത്തിയെരിയുന്നത് കാണേണ്ടിവന്ന രാജ്ഞി, ഉപയോഗിക്കുന്ന ബാഗ് സൂചകമായിരുന്നു – മേശപ്പുറത്ത് വച്ചാല്‍ അഞ്ചു മിനിറ്റുനുള്ളില്‍ അവിടുന്ന് പോകണമെന്നും തറയില്‍ വെച്ചാല്‍ സംഭാഷണം തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നുമുള്ള സൂചന, ആനയും പശുവും മുതലയും ജാഗ്വറും കങ്കാരുവും സമ്മാനമായി ലഭിക്കുന്ന വ്യക്തി,
130 ഓളം ഛായാ ചിത്രങ്ങള്‍ ഉള്ള വ്യക്തി എന്നിങ്ങനെ നിരവധി അധികാരങ്ങള്‍ക്കുടമയായിരുന്നു എലിസബത്ത് രാജ്ഞി.രാജ്ഞി മരിക്കുന്ന ദിവസം ഡി ഡേ എന്നും തുടര്‍ന്നുള്ള 10 ദിവസങ്ങള്‍ ഡി പ്ലസ് വണ്‍ ഡി പ്ലസ് ടു എന്നും അറിയപ്പെടും, ബ്രിട്ടീഷ് ദേശീയഗാനവും ദേശീയ കറന്‍സിയും മാറ്റും. ഗോഡ് സേവ് ദി ക്യൂന്‍ എന്നത് ഗോഡ് സേവ് ദി കിംഗ് എന്നാവും.പുതിയ കറന്‍സിയില്‍ രാജ്ഞിക്ക് പകരം രാജാവാകും. സൈനികര്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കും പുതിയ യൂണിഫോം ആവശ്യമായി വരും. ബ്രിട്ടീഷ് പാസ്പോര്‍ട്ടിലും തപാല്‍ സ്റ്റാമ്ബുകളിലും മാറ്റം വരും.
രാജ്യത്തെ തപാല്‍ പെട്ടികളിലെ ചിഹ്നം മാറ്റി സ്ഥാപിക്കും.മരിക്കുമ്പോൾ “ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍” എന്ന ഔദ്യോഗിക കോഡ് ഭാഷയിലൂടെ പ്രധാനമന്ത്രിയെ അറിയിക്കണമെന്നായിരുന്നു “ഓപ്പറേഷന്‍ യൂണികോണ്‍” തീരുമാനം. സ്കോട്ട്ലന്റിന്റെ ദേശീയ മൃഗമാണ് യൂണികോണ്‍.ഏഴ് പതിറ്റാണ്ടിലധികം 32 ഓളം രാജ്യങ്ങളുടെയും കാനഡയുടെയും, ഓസ്ട്രേലിയയുടെയും, സൗത്താഫ്രിക്കയുടെയും, പാക്കിസ്ഥാന്റെയും രാജ്ഞി സംഭവ ബഹുലമായ ജീവചരിത്രം. ഫ്രാന്‍സിലെ ലൂയി പതിനാലാമന്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ച വ്യക്തി. ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത രാഷ്ട്രത്തലവന്‍.
34 രാജ്യങ്ങളിലെ കറന്‍സികളില്‍ മുഖമുള്ള വ്യക്തി.അവരുടെ കാലയളവില്‍ 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍, 13 അമേരിക്കന്‍ പ്രസിഡണ്ടുമാര്‍, വിവിധ മാര്‍പാപ്പകള്‍ അങ്ങനെ നിരവധി ലോക നേതാക്കള്‍. ഒടുവില്‍ ഒരു തിരുവോണനാളില്‍ മരണമെന്ന മഹാ സത്യത്തിനു മുന്നില്‍ കീഴടങ്ങുമ്പോള്‍ ഋതുഭേദങ്ങളോട് വിട പറയുമ്പോള്‍ കാലം ബാക്കി വയ്ക്കുന്നത് ഓര്‍മ്മകള്‍ മാത്രം…