അസാമാന്യ വലിപ്പമുള്ള ഡൂംസ്‌ഡേ അഥവാ ലോകാവസാന മഞ്ഞുപാളി അന്റാര്‍ടികില്‍ നിന്ന് പൂര്‍ണമായും തകര്‍ന്ന് സമുദ്രത്തിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍.
ഉപഗ്രങ്ങളുടെ സഹായത്തോടെയാണ് ത്വെയ്റ്റ്‌സ് എന്ന മഞ്ഞുപാളി ദുര്‍ബലമായത് ഗവേഷകര്‍ കണ്ടെത്തിയത്.ത്വെയ്റ്റ്‌സിന് നിലവില്‍ അന്റാര്‍ടികുമായി നേര്‍ത്ത ബന്ധം മാത്രമാണുള്ളതെന്നും കോടിക്കണക്കിന് ലീറ്റര്‍ ജലം ഉള്‍ക്കൊള്ളുന്ന മഞ്ഞുപാളികള്‍ കടലില്‍ ചേര്‍ന്നാല്‍ ലോകമെങ്ങുമുള്ള സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഫ്‌ലോറിഡയുടെ വലിപ്പമുള്ള മഞ്ഞുപാളിയാണ് ത്വെയ്റ്റ്‌സ്.അധികം വൈകാതെ ത്വെയ്റ്റ്‌സ് വേര്‍പെടുമെന്നാണ് നിരീക്ഷണഫലം.
രണ്ട് നൂറ്റാണ്ട് മുന്‍പാണ് ത്വെയ്റ്റ്‌സ് സ്വതന്ത്രമായത്. അന്ന് മുതല്‍ ഈ മഞ്ഞുപാളി നീങ്ങുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ സഞ്ചാരവേഗം ഇരട്ടിയായി. മാത്രമല്ല, അന്റാര്‍ടികുമായി ബന്ധിപ്പിക്കുന്ന മേഖല വേഗത്തില്‍ ഉരുകാനും തുടങ്ങിയതോടെയാണ് ആശങ്കയും കൂടി.