Home Uncategorized 75 വയസിന് മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട; വിശദാംശങ്ങള്‍ അറിയാം

75 വയസിന് മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട; വിശദാംശങ്ങള്‍ അറിയാം

മാസം 30ന് ആണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ സാങ്കേതിക തകരാറുകള്‍ ഉള്ളതിനാല്‍ സമയപരിധി നീട്ടാന്‍ സാധ്യതയുണ്ട്. ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല.

കഴിഞ്ഞ ബജറ്റിലായിരുന്നു പ്രഖ്യാപനം. 2021 ഏപ്രില്‍ ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഈ വര്‍ഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ ഇത്തവണ 75 വയസിന് മുകളിലുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. അടുത്തവര്‍ഷം ( 2022-23 അസസ്മെന്റ് വര്‍ഷം) മുതല്‍ ഇവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.

ആദായ നികുതി നിയമപ്രകാരം മുതിര്‍ന്ന പൗരന്മാരെ വയസ്സിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. 60 വയസ്സിന് മുകളിലുള്ളവര്‍ സീനിയര്‍ സിറ്റിസണും 80 വയസ്സിന് മുകളിലുള്ളവര്‍ സൂപ്പര്‍ സീനിയറുമാണ്.

ഇന്ത്യയില്‍ താമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇളവിന് അര്‍ഹതയുള്ളത്. അതായത് എന്‍ആര്‍ഐക്കാര്‍ക്ക് ഇളവ് ലഭിക്കില്ലെന്ന് ചുരുക്കം. പെന്‍ഷന്‍, പലിശ എന്നീ വരുമാനക്കാര്‍ക്കുമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

ഇളവ് ലഭിക്കാന്‍ 12 ബിബിഎ എന്നഫോം പൂരിപ്പിച്ച് അക്കൗണ്ടുള്ള ബാങ്കില്‍ നല്‍കണം. പേര്, വിലാസം, പാന്‍ അല്ലെങ്കില്‍ ആധാര്‍, പെന്‍ഷന്‍ പെയ്മെന്റ് ഓര്‍ഡര്‍ നമ്പര്‍(പി.പി.ഒ) എന്നിവയും പ്രസ്താവനയുമാണ് ഫോമില്‍ നല്‍കേണ്ടത്.

മുതിര്‍ന്ന പൗരന്‍ നല്‍കുന്ന വിവരങ്ങള്‍ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകള്‍ക്കാണ്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള 75 വയസ്സുകഴിഞ്ഞവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരും. മാത്രമല്ല, റീഫണ്ട് ലഭിക്കാനുണ്ടെങ്കിലും റിട്ടേണ്‍ നല്‍കണം.