Home അറിവ് അർഹതയില്ലാത്ത റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവർക്ക് മുന്നറിയിപ്പ്

അർഹതയില്ലാത്ത റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവർക്ക് മുന്നറിയിപ്പ്

ഏപ്രില്‍ ഒന്നുമുതല്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച്‌ വരുന്നവര്‍ക്ക് നിയമപ്രകാരമുള്ള പിഴയും ശിക്ഷയും ഈടാക്കുമെന്ന് ഭക്ഷ്യവകുപ്പ്.

സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് 1,92,127 പുതിയ റേഷന്‍ കാര്‍ഡ്‌ നല്‍കി.മുന്‍ഗണന കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചവര്‍ക്ക് അവര്‍ വാങ്ങിയ ഭക്ഷ്യധാന്യ വിലയുടെ അടിസ്ഥാനത്തിലാകും പിഴ ചുമത്തുക.അനര്‍ഹര്‍ കൈവശം വച്ചു വന്നിരുന്ന 1,69,291 കാര്‍ഡുടമകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്തു. എന്നാല്‍ കാര്‍ഡുകളുടെ സ്വമേധയായുള്ള സറണ്ടര്‍ മാര്‍ച്ച്‌ 31 ന് ശേഷം അനുവദിക്കുകയില്ല.