Home അറിവ് ഇളനീരിലും മായം

ഇളനീരിലും മായം

വേനല്‍ക്കാലം കനത്തു തുടങ്ങി.കുപ്പിയിലടച്ച, കളര്‍ പാനീയം വാങ്ങി കുടിക്കുന്നതിനേക്കാളും നല്ലത് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ ഇളനീര്‍ അല്ലേയെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്.എന്നാല്‍, നമ്മള്‍ കരുതുന്നതു പോലെ അത്ര ശുദ്ധമല്ല വഴിയോരങ്ങളില്‍ കിട്ടുന്ന കരിക്കുകള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തില്‍ ഇളനീര്‍ കൂടുതലുമെത്തുന്നത് പാലക്കാട്,​ പൊള്ളാച്ചി ഭാഗങ്ങളില്‍ നിന്നാണ്.റോഡരികിൽ ചില്ലറ വില്പന നടത്തുന്നവർക്ക് ഇടനിലക്കാർ ആണ് ഇളനീർ എത്തിക്കുന്നത്.കൂടുതല്‍ കായ്ഫലമുണ്ടാകാനായി കര്‍ഷകര്‍ ഉപയോഗിക്കുന്നത് നിരോധിച്ച അലുമിനിയം ഫോസ്‌ഫൈഡാണ്. തെങ്ങുകളില്‍ രണ്ടിഞ്ച് ആഴത്തില്‍ ദ്വാരമുണ്ടാക്കി അതിലേക്ക് ഉഗ്രവിഷമുള്ള അലുമിനിയം ഫോസ്‌ഫൈഡ് ഗുളിക രണ്ടെണ്ണം തിരുകി കയറ്റിയ ശേഷം മണ്ണ് കുഴച്ച്‌ ദ്വാരമടയ്‌ക്കുകയാണ് .ഒരു മാസത്തിനുള്ളില്‍ ഫലം കണ്ടു തുടങ്ങും. ഇളനീരില്‍ കൂടുതല്‍ വെള്ളമുണ്ടാകാനും കുലകളില്‍ കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനുമാണ് വ്യാപകമായി ഇവ ഉപയോഗിക്കുന്നത്.അതുകൊണ്ട് പുറത്തു നിന്നും ഇളനീർ കുടിക്കുന്നത് കുറക്കാം