Home അറിവ് ഐടി റിട്ടേണ്‍; പരിഷ്‌കരിച്ച ഫോമുകള്‍ പുറത്തിറക്കി

ഐടി റിട്ടേണ്‍; പരിഷ്‌കരിച്ച ഫോമുകള്‍ പുറത്തിറക്കി

2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച ഐടിആര്‍ ഫോമുകള്‍ പുറത്തിറക്കി. ഐടിആര്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ഫോമുകളാണ് വിജ്ഞാപനം ചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഫോമുകളില്‍ കാര്യമായി മാറ്റം വരുത്തിയിട്ടില്ല.

1961ലെ ആദായനികുതി നിയമങ്ങളിലെ ഭേദഗതികള്‍ക്കനുസരിച്ചുള്ള മാറ്റം മാത്രമാണ് ഫോമുകളില്‍ വരുത്തിയിട്ടുള്ളത്. നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ഭാഗം ഓരോ ഫോമിലും പുതിയതായി ചേര്‍ത്തിട്ടുണ്ട്. ശമ്പളവരുമാനക്കാരും 50 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും ഐടിആര്‍ ഫോം ഒന്ന്(സഹജ്) ആണ് ഉപയോഗിക്കേണ്ടത്.

ഹൗസ് പ്രോപ്പര്‍ട്ടി, പലിശ ഉള്‍പ്പടെ മറ്റുവരുമാനക്കാരും ഈ ഫോം തന്നെയാണ് ഉപയോഗിക്കേണ്ടത്. 50ലക്ഷം രൂപവരെ വരുമാനമുള്ള വ്യക്തികള്‍, ഹിന്ദു അവിഭക്തകുടുംബങ്ങള്‍, എല്‍എല്‍പി ഒഴികെയുള്ള സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും ബിസിനസ്, പൊഫഷനന്‍ എന്നിവയില്‍നിന്ന് വരുമാനമുള്ളവരും ഐടിആര്‍ ഫോം 4 (സുഗം) ആണ് നല്‍കേണ്ടത്.