Home വാഹനം വാഹനം വാങ്ങാന്‍ പറ്റിയ സമയം; വമ്പിച്ച വിലക്കിഴിവുമായി റെനോ ഇന്ത്യ

വാഹനം വാങ്ങാന്‍ പറ്റിയ സമയം; വമ്പിച്ച വിലക്കിഴിവുമായി റെനോ ഇന്ത്യ

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ അതിന്റെ മുഴുവന്‍ ശ്രേണിയിലുള്ള കാറുകള്‍ക്കും മാര്‍ച്ച് മാസത്തില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഡസ്റ്റര്‍ എസ്യുവിക്ക് ഏറ്റവും ഉയര്‍ന്ന ഓഫര്‍ ലഭിക്കുമ്പോള്‍, ട്രൈബര്‍ എംപിവിയുടെ MY2021, MY2022 എന്നിവയില്‍ ആകര്‍ഷകമായ ഓഫറുകളുണ്ട് എന്ന് കാര്‍ വെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍.

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഈ കോംപാക്റ്റ് എസ്യുവിക്ക് 55,000 രൂപ വരെ ലോയല്‍റ്റി ബോണസ് ലഭിക്കും. ഇതുകൂടാതെ, കിഗര്‍ 10,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവോടെയും 5,000 രൂപ വരെ ഗ്രാമീണ ആനുകൂല്യത്തോടെയും വാങ്ങാം. ലോയല്‍റ്റി ഓഫറുകളില്‍ മാത്രമേ താഴ്ന്ന RXE ട്രിം ലഭിക്കൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

റെനോ ട്രൈബര്‍ എംപിവി (Renault Triber MPV) യുടെ MY2021, MY2022 മോഡലുകള്‍ക്ക് 20,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യവും 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും (RXE ഒഴികെ), 10,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യവുമുണ്ട്. ട്രൈബറിന് എല്ലാ വേരിയന്റുകള്‍ക്കും സാധാരണ 5,000 രൂപ ഗ്രാമീണ കിഴിവ് ലഭിക്കുന്നു.

കഴിഞ്ഞ മാസമാണ് റെനോ ട്രൈബര്‍ ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. ഈ അവസരത്തിന്റെ സ്മരണയ്ക്കായി, കാര്‍ നിര്‍മ്മാതാവ് എംപിവിയുടെ ലിമിറ്റഡ് എഡിഷന്‍ (എല്‍ഇ) പതിപ്പ് അവതരിപ്പിച്ചു. ബ്ലാക്ക് റൂഫുള്ള ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ ഷേഡില്‍ ഇത് ലഭ്യമാണ്, മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 44,000 രൂപ വരെ ലോയല്‍റ്റി ബോണസോടെയാണ് ലിമിറ്റഡ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്.

ക്വിഡ് ബജറ്റ് ഹാച്ച്ബാക്ക് MY2021 ലും MY2022 ലും സ്വന്തമാക്കാം. മോഡലിന്റെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് 10,000 രൂപ വരെ ക്യാഷ് കിഴിവും 15,000 രൂപ (1.0 ലിറ്റര്‍ പതിപ്പ്), 10,000 രൂപ (0.8 ലിറ്റര്‍ പതിപ്പ്) വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. അതേസമയം, കോര്‍പ്പറേറ്റ്, ഗ്രാമീണ കിഴിവുകള്‍ യഥാക്രമം 10,000 രൂപയും 5,000 രൂപയുമാണ്.

റെനോ ഡസ്റ്ററിന് 1.30 ലക്ഷം രൂപ വരെയുള്ള ഏറ്റവും ഉയര്‍ന്ന കിഴിവ് ഓഫര്‍ ലഭിക്കുന്നത് തുടരുന്നു. 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും RXZ 1.5 ലിറ്റര്‍ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 50,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യവുമുണ്ട്.