Home വിനോദം ഈ പ്രണയ ഗാനം ഇവർക്ക് കുടുംബക്കാര്യം

ഈ പ്രണയ ഗാനം ഇവർക്ക് കുടുംബക്കാര്യം

കൂടുമ്പോൾ ഇമ്പമാർന്നാൽ അത് കുടുംബം. ഇമ്പമാർന്ന പാട്ടുമായി ഒരു കുടുംബം കൂടിയാലോ. തൃശൂർ ജില്ലയിലെ കുന്നംകുളത്തു നിന്നുള്ള ഈ കുടുംബം സർഗ സൃഷ്ടിയിൽ ഒരുമിച്ചപ്പോൾ പിറവിയെടുത്തത് മനോഹരമായ ഒരു പ്രണയ ഗാനം.  പാട്ടെഴുത്തും, ആലാപനവും, അഭിനയവും, നിർമ്മാണവുമടക്കം ഗാന നിർമാണത്തിന്റെ പ്രധാന ഘടകങ്ങളിൽ ഇവർ ഒത്തു ചേർന്നത് പാട്ടുവഴിയിലെ പുതുമയായി.

പ്രകാശ് നായർ എന്ന പ്രവാസി മലയാളിയുടെ സംരംഭമായ ആകാശ് പ്രകാശ് മ്യൂസിക് ആൻഡ് എന്റർടെയിൻമെന്റ്സാണ് ഗാനം യൂട്യൂബിലൂടെ പുറത്തിറക്കിയത്.   പെങ്ങാമുക്ക് ഹൈസ്കൂളിലെ മലയാളം അധ്യാപികയായിരുന്ന പ്രകാശ് നായരുടെ ഭാര്യാ സഹോദരി കെ. സരസ്വതി ടീച്ചറാണ് ഈ ഗാനത്തിന്റെ രചന നിർവഹിച്ചത്. പ്രകാശ് നായരുടെ ഭാര്യ ശ്രീദേവിയും സിധേഷ് കൃഷ്ണനും ചേർന്ന് ആലപിച്ചു. 

പാട്ടിന്റെ വീഡിയോ ആൽബത്തിൽ പ്രകാശ് നായരുടെ മകൻ ആകാശ് നായകനായി വേഷമിട്ടപ്പോൾ മകൾ മേഘ നായികയുടെ തോഴിയായി അഭിനയിച്ചു.  ഗായത്രി ജയകുമാർ, ഗീതമ്മ, സ്വാതി ശങ്കർ തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും ഈ പാട്ടിന്റെ വീഡിയോ ആൽബത്തിലൂടെ ഹരിശ്രീ കുറിച്ചു.
നവീൻ ആനന്ദ് ഈണം നൽകിയ ഗാനത്തിന്റെ ചിത്രീകരണം നിർവഹിച്ചത് യുവ സംവിധായകൻ ഗിരീഷ് പരമേശ്വറാണ്. അനീഷ് സുരേന്ദ്രൻ സിനിമോട്ടോഗ്രാഫിയും ദീപേഷ് പടശ്ശേരി എഡിറ്റിങ്ങും നിർവഹിച്ചു.

നടി മഞ്ജു വാര്യരുടെ ഫേസ്ബുക് പേജിലൂടെ കഴിഞ്ഞ ദിവസം പാട്ടിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നു. ഒരു ദിവസം കൊണ്ട് 7000 പേരാണ് പാട്ടിന്റെ വീഡിയോ യൂട്യൂബിൽ കണ്ടത്.

വീഡിയോ ആൽബം കാണാൻ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്യുക.
കൂടുതൽ പാട്ട് വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

https://youtu.be/dih05z_tzAg