Home നാട്ടുവാർത്ത ബാറുകളിൽ കച്ചവടം പൊടിപൊടിക്കുന്നു!

ബാറുകളിൽ കച്ചവടം പൊടിപൊടിക്കുന്നു!

വ്കോ വഴി മദ്യവിൽപനയ്ക്കു സർക്കാർ തീരുമാനിച്ചതിനൊപ്പമാണു ബാറുകളിലൂടെയും അതേ വിലയ്ക്കു മദ്യം വിൽക്കാൻ തീരുമാനിച്ചത്. ഇതിനായി നിയമ ഭേദഗതി വരുത്തുകയും മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്താൻ മൊബൈൽ ആപ് വികസിപ്പിക്കുകയും ചെയ്തു. ബവ്കോ മദ്യ വിൽപന കേന്ദ്രങ്ങളിൽ കച്ചവടം കുറയുമ്പോൾ ബാറുകളിൽ കച്ചവടം പൊടിപൊടിക്കുന്നു. ബവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്യുന്നവർക്ക് ബാറുകളുടെ ടോക്കൺ ആണ് ഏറെയും കിട്ടുന്നത്. അതാണ് ബവ്കോ വിൽപന കേന്ദ്രങ്ങളിൽ വിൽപന കുറയാൻ കാരണം.
ടോക്കൺ ഇല്ലാതെയും ബാറുകളിൽ മദ്യം നൽകുന്നതായി ബവ്കോ അധികൃതർ പറയുന്നു. ബാറുകളിലെ ടോക്കൺ ഏറെ നൽകുന്നത് ബവ്റിജസ് കോർപറേഷനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ജീവനക്കാരുടെ പരാതി.സംസ്ഥാനത്ത് 265 ബവ്കോ വിൽപന കേന്ദ്രങ്ങളും 35 കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളുമാണുള്ളത്. 20018–19 സാമ്പത്തിക വർഷം മദ്യവിൽപനയിലൂടെ 12400 കോടി രൂപയോളം ഖജനാവിലേക്കു ലഭിച്ചു. നിലവിൽ 605 ബാറുകളും 387 ബീയർ ആൻഡ് വൈൻ പാർലറുകളും സംസ്ഥാനത്തുണ്ട്. ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ ബവ്കോയ്ക്ക് 20% ലാഭം കിട്ടിയിരുന്നത് ബാറുടമകൾക്കും ലഭിക്കും.ആപ്പ് വികസിപ്പിച്ച സ്റ്റാർടപ് കമ്പനി ഇഷ്ടമുള്ള ബാറിലേക്ക് ഉപഭോക്താവിനെ തള്ളി വിടും. നഷ്ടം സർക്കാരിനാണ്.