Home Uncategorized അകലെ വിരിയും പനിമതി…. നല്ല പാട്ടുകളുമായി വീണ്ടും അവർ.

അകലെ വിരിയും പനിമതി…. നല്ല പാട്ടുകളുമായി വീണ്ടും അവർ.

മെലഡികളുടെ കൂട്ടത്തിൽ ചേർത്ത് വെയ്ക്കാൻ ഇനി അകലെ വിരിയും പനിമതിയും.

സിതാര പാടുമ്പോൾ പനിമതിയിൽ അരളിപ്പൂവിൻ ചിരികളാവുകയാണ്.
ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയ്ൻമെന്റ്സ് എന്ന കമ്പനിയാണ് ഈ മധുരഗാനം പുറത്തിറക്കിയിട്ടുള്ളത്. ഗാനരചയിതാവ് ജ്യോതിഷ് ടി കാശിയുടെ മനോഹരമായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നവീൻ ആനന്ദാണ്.
ഇത്തരത്തിലുള്ള അര ഡസനോളം ഗാനങ്ങളാണ് ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വൈകാതെ മലയാള ഗാനശാഖയിൽ ഇടം പിടിക്കുന്നത്. അതി മനോഹരമായ ഗാനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയ്ൻമെന്റ്സിന്റെ ഉടമ പ്രകാശ് നായർ പറഞ്ഞു.വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക് ചെയ്യുക. https://youtu.be/6kwfKeu6rUI