Home അന്തർദ്ദേശീയം ശ്രീലങ്കൻ അതിർത്തിയിൽ ചൈനയുടെ കപ്പൽ.. സുരക്ഷ ഭീഷണിയിൽ കേരളവും, തമിഴ്നാടും, ആന്ധ്രയും…

ശ്രീലങ്കൻ അതിർത്തിയിൽ ചൈനയുടെ കപ്പൽ.. സുരക്ഷ ഭീഷണിയിൽ കേരളവും, തമിഴ്നാടും, ആന്ധ്രയും…

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങള്‍ ചൈനീസ് കപ്പലായ യുവാന്‍ വാങ് 5ന്റെ (Yuan Wang 5) നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്.വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ ഇക്കണോമിക് ടൈംസാണ് വിവരം റിപ്പോര്‍ട്ടു ചെയ്യ്‌തത്.

ദക്ഷിണ ലങ്കന്‍ തുറമുഖമായ ഹംബന്‍തോട്ടയിലേക്കാണ് കപ്പല്‍ നീങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കപ്പലിന്റെ സാന്നിധ്യം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മിസൈല്‍, ബഹിരാകാശ, ഉപഗ്രഹ ട്രാക്കിംഗ് എന്നീ സംവിധാനങ്ങളുള്ള കപ്പലിന്റെ സാന്നിധ്യം ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്

2014 മുതല്‍ ലങ്കന്‍ തുറമുഖങ്ങളിലുള്ള മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച്‌ ഈ കപ്പലിന്റെ പ്രഹര ശേഷി അതിമാരകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 750 കിലോമീറ്ററിലേറെ ദൂരമാണ് കപ്പലില്‍ നിന്നുളള നിരീക്ഷണ പരിധി. അത്തരത്തിലാണെങ്കില്‍ കല്‍പ്പാക്കം, കൂടംകുളം, ആണവായുധ ഗവേഷണ കേന്ദ്രം എന്നിവയെല്ലാം കപ്പലിന്റെ നിരീക്ഷണ വലയത്തില്‍ വരും. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആറ് ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളുടെ വിവരങ്ങള്‍ ചാരക്കപ്പല്‍ വഴി ചൈനയ്ക്ക് ശേഖരിക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.