17 മിനുട്ട് കൊണ്ട് 5000 എംഎഎച്ച് ബാറ്ററി ഫുൾചാർജാക്കാൻ സഹായിക്കുന്ന 120 വാൾട്ട് ഹൈപ്പർ ചാർജ് ടെക്‌നോളജിയുള്ള ഷവോമി 11ടി പ്രോ ഇന്ത്യയിൽ ഉടനെത്തും. ഈ ടെക്‌നോളജി അവതരിപ്പിക്കുന്ന ലോകത്തെ ആദ്യ ബ്രാൻഡായി ഷവോമി മാറുന്ന 11 ടി പ്രോ മോഡൽ ബ്ലൂടൂത്ത് എസ്‌ഐജി സർട്ടിഫിക്കേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ ഇന്ത്യയിൽ ഉടനെത്തുമെന്നാണ് വാർത്തകൾ. 2107113 എന്ന മോഡൽ നമ്പറിലാണ് ഇന്ത്യയിൽ ഏറെ ജനപ്രിയ കമ്പനിയുടെ ഫോൺ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഷവോമി 11 ടിയ്‌ക്കൊപ്പം ഷവോമി 11 ടി പ്രോ യൂറോപ്പിൽ നേരത്തെ പുറത്തിറക്കിയിരുന്നു.
മുമ്പ് വന്ന റിപ്പോർട്ടുകൾ പ്രകാരം 8GB + 128GB, 8GB + 256GB, 12GB + 256GB വേരിയൻറുകളിലാണ് ഫോൺ ഇന്ത്യയിൽ ലഭ്യമാകുക. സാമൂഹിക മാധ്യമങ്ങളിലെ ടെക്മാസ്റ്ററായ മുകുൾ ശർമ ഷവോമി 11 ടി പ്രോ ബ്ലൂടൂത്ത് സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. 2107113I, 2107113R, 2107113G എന്നീ മോഡൽ നമ്പറുകളിലാണ് ഫോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. നമ്പറിൽ അവസാനം ‘ഐ’ അക്ഷരമുള്ളത് ഇന്ത്യൻ വേരിയൻറിനെ സൂചിപ്പിക്കുന്നതാണെന്നും അതിനാൽ മോഡൽ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്നും വാർത്തകളിൽ പറയുന്നു.
യൂറോപ്പിൽ ഷവോമി 649 യൂറോ അഥവാ 56,400 രൂപയാണ് എട്ട് ജിബി റാം, 128 ജിബി സ്‌റ്റോറേജ് 11 ടി പ്രോ മോഡലിന് ഈടാക്കിയിരുന്നത്. എട്ട് ജിബി റാം, 256 സ്‌റ്റോറേജ് മോഡലിന് 699 യൂറോ അഥവാ 60,700 രൂപയും ഈടാക്കി. 12 ജിബി റാം, 256 ജിബി റാം, 256 ജിബ സ്‌റ്റോറേജിന് 749 യൂറോ അഥവാ 65,000 രൂപയും നൽകേണ്ടിയിരുന്നു. ഇതേ വിലയിൽ തന്നെയാകും മോഡൽ ഇന്ത്യയിലുമെത്തുക.
യൂറോപ്യൻ മോഡലിന് സമാനമാണ് ഇന്ത്യൻ മോഡലെങ്കിൽ 6.67 ഇഞ്ച് ഫ്‌ളാറ്റ് 10 ബിറ്റ് അമോലിഡ് ട്രൂ കളർ ഡിസ്‌പ്ലേയായിരിക്കും മോഡലിനുണ്ടാകുക. 120Hz റിഫ്രഷ് റൈറ്റുണ്ടാകും. ഒക്ടാകോർ ക്വയൽ കോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി (octa-core Qualcomm Snapdragon 888 SoC) പ്രൊസസറും 12 ജിബി വരെയുള്ള റാമുമുണ്ടാകും. 256 ജിബി വരെ ഉയർത്താവുന്ന സ്‌റ്റോറേജുമുണ്ടാകും. ഷവോമി 11ടി പ്രോയുടെ കാമറയിൽ 108 മെഗാപിക്‌സൽ പ്രൈമറി സെൻസർ, എട്ട് മെഗാപിക്‌സൽ അൾട്രാ വൈഡ് ഷൂട്ടർ, ടെലിമാക്രോ ഷൂട്ടർ എന്നിവയുണ്ടാകും. 16 മെഗാപിക്‌സൽ സെൽഫി കാമറ സെൻസറും മോഡലിലുണ്ടാകും.
120 വാട്‌സ് ഹൈപ്പർ ചാർജ് ഫാസ്റ്റ് ചാർജിങ് ഉപയോഗിക്കാവുന്ന 5,000 എംഎഎച്ച് ബാറ്ററി, ഫൈവ്ജി, വൈഫൈ സിക്‌സ്, ബ്ലൂടൂത്ത് വി 5.2, ജിപിഎസ്, എ-ജിപിഎസ്, എൻഎഫ്‌സി, ഐആർ ബ്ലാസ്റ്റർ, യൂഎസ്ബി സി ടൈപ്പ് പോർട്ട് എന്നിവ മോഡലിന്റെ സവിശേഷതകളാണ്. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിൻറ് സെൻസറും ഫോണിലുണ്ടാകും.