Home അറിവ് കോവിഡ് ഭേദമായവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു; പഠനം

കോവിഡ് ഭേദമായവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു; പഠനം

കോവിഡ് മുക്തരായവരുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതായി കണ്ടെത്തി. പറ്റ്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. രണ്ടാം തരംഗത്തില്‍ കോവിഡ് മുക്തരായവര്‍ക്കിടയില്‍ ആയിരുന്നു സര്‍വേ സംഘടിപ്പിച്ചത്. ഇത് ഏറെ ആശങ്കയുണ്ടാക്കുന്ന വിവരമാണ്.

സര്‍വേയ്ക്ക് വേണ്ടി കോവിഡ് മുക്തരായ മൂവായിരത്തോളം പേരെ ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതില്‍ മിക്കവരിലും തളര്‍ച്ച, വിശപ്പില്ലായ്മ ഇങ്ങനെ പതിനൊന്നു തരം ആരോഗ്യപ്രശ്നങ്ങളാണ് കണ്ടെത്തിയത്.

കോവിഡ് മുക്തരുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. കോവിഡ് ചികിത്സാ സമയത്ത് സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ചതാണോ ഇതിനു കാരണമെന്ന ഏതാനും ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.

രോഗമുക്തി നേടിയവര്‍ക്ക് ഭക്ഷണക്രമവും വ്യായാമവും നിര്‍ദേശിക്കുകയെന്ന ലക്ഷ്യവും സര്‍വേയ്ക്കുണ്ടായിരുന്നുവെന്നു ഡോക്ടര്‍ പറഞ്ഞു. മൂവായിരം പേരില്‍ 480 പേര്‍ക്കും കോവിഡ് മുക്തി നേടിയതിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 840 പേര്‍ക്ക് രോഗമുക്തി നേടിയ നാളുകള്‍ കഴിഞ്ഞിട്ടും ക്ഷീണം മാറാത്ത അവസ്ഥയാണുള്ളത്. ആകെ 636 പേരാണ് ക്ഷീണം റിപ്പോര്‍ട്ട് ചെയ്തത്.