Home അന്തർദ്ദേശീയം യു എ ഇ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

യു എ ഇ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

യു.എ.ഇ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. പുതിയ അഞ്ച് ദിര്‍ഹം, പത്ത് ദിര്‍ഹം നോട്ടുകളാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഇന്ന് പുറത്തിറക്കിയത്.പഴയ പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍ കാലം നിലനില്‍ക്കുന്ന പോളിമര്‍ ഉല്‍പന്നം കൊണ്ടാണ് പുതിയ കറന്‍സികള്‍ നിര്‍മിച്ചിരിക്കുന്നത്.നേരത്തേ സമാനമായ 50 ദിര്‍ഹം നോട്ടുകള്‍ യു.എ.ഇ പുറത്തിറക്കിയിരുന്നു.

പുതിയ അഞ്ച് ദിര്‍ഹം നോട്ടില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിന് പുറമെ യു.എ.ഇയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന അജ്മാനിലെയും, റാസല്‍ഖൈമയിലെയും കോട്ടകളുടെ ചിത്രമുണ്ട്. പത്ത് ദിര്‍ഹത്തിന്റെ നോട്ടില്‍ അബൂദബി ശൈഖ് സായിദ് മസ്ജിദിന്റെയും, ഖൊര്‍ഫുക്കാന്‍ ആംഫി തിയേറ്ററിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.