Home അറിവ് കെഎസ്ആര്‍ടിസി ഓര്‍ഡിനറിയിലും റിസര്‍വേഷന്‍; സീറ്റ് ഉറപ്പാക്കേണ്ടതിങ്ങനെ

കെഎസ്ആര്‍ടിസി ഓര്‍ഡിനറിയിലും റിസര്‍വേഷന്‍; സീറ്റ് ഉറപ്പാക്കേണ്ടതിങ്ങനെ

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലും ഇനി റിസര്‍വ് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യം. സ്ഥിരം യാത്രക്കാര്‍ക്ക് സീറ്റ് റിസര്‍വേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി 5 രൂപയുടെ കൂപ്പണാണ് കണ്ടക്ടര്‍ യാത്രക്കാര്‍ക്ക് നല്‍കുക.

ബസില്‍ നിന്ന് തന്നെയാണ് കണ്ടക്ടറുടെ പക്കല്‍ നിന്ന് കൂപ്പണ്‍ വാങ്ങേണ്ടത്. രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വൈകുന്നേരങ്ങളിലെ തിരിച്ചുള്ള ബസുകളില്‍ ഇത്തരത്തില്‍ സീറ്റ് റിസര്‍വ് ചെയ്യാം. ഇതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടറില്‍ നിന്നു കൂപ്പണ്‍ വാങ്ങാം. ഇവര്‍ക്കു സീറ്റില്‍ മുന്‍ഗണന ലഭിക്കുന്നതായിരിക്കും.