Home അറിവ് ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈലിലേക്ക് വിളിക്കാന്‍ ഇനി പൂജ്യം ചേര്‍ക്കണം

ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈലിലേക്ക് വിളിക്കാന്‍ ഇനി പൂജ്യം ചേര്‍ക്കണം

ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈല്‍ നമ്പറിലേക്കു വിളിക്കണമെങ്കില്‍ ഇനി മുതല്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണമെന്ന് ട്രായ് നിര്‍ദേശിച്ചു. പൂജ്യം ചേര്‍ക്കുന്നതിനുള്ള ട്രായ് നിര്‍ദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നല്‍കി.

ജനുവരി ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ലാന്‍ഡ് ലൈനില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ടെലികോം കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്പറുകള്‍ 10ല്‍ നിന്നു 11 അക്കമാക്കുന്നതിന്റെ ഭാഗമാണിത്.