Home വാഹനം ഇന്ധന വില ഉയരുന്നതും നോക്കി കണ്ണു തള്ളി നില്‍ക്കണ്ട… വൈദ്യുതി വാഹനങ്ങള്‍ സ്വന്തമാക്കൂ.. ട്രെന്‍ഡിയായ പച്ച...

ഇന്ധന വില ഉയരുന്നതും നോക്കി കണ്ണു തള്ളി നില്‍ക്കണ്ട… വൈദ്യുതി വാഹനങ്ങള്‍ സ്വന്തമാക്കൂ.. ട്രെന്‍ഡിയായ പച്ച നമ്പര്‍ പ്ലേറ്റുകള്‍ നിങ്ങളെ യൂണീക് ആക്കും!

ദിനംപ്രതി ഉയരുന്ന ഇന്ധന വില സാധാരണക്കാരനെ വെട്ടിലാക്കിയിരിക്കുകയാണ്. അത്യാവശ്യത്തിന് സ്വകാര്യ വാഹനങ്ങള്‍ ഉപോഗിക്കാതിരിക്കാനും നിവൃത്തിയില്ല, എന്നാല്‍ ഭാവില്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരം വിപണിയില്‍ എത്തിയിട്ട് കുറച്ച് വര്‍ഷങ്ങളായി എന്നാല്‍ സാങ്കേതികമായ തകരാറുകള്‍ കാരണം സജീവമാകാന്‍ സാധിച്ചില്ല.

വൈദ്യൂതി കാറുക്കളെകുറിച്ച് തന്നെയാണ് പറയുന്നത്. നാളത്തെ വിപണയിലെ രാജാക്കന്മാര്‍ ഇവര്‍ തന്നെ എന്ന് സംശയമില്ല. വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഇഷ്ടപ്പെട്ട നമ്പറുകള്‍ക്കായി ലക്ഷങ്ങള്‍ മുടക്കുന്നവരാണ് പലരും, കൂട്ടത്തില്‍ നിന്നും വ്യത്യസ്തരാകാനുള്ള താല്പര്യം തന്നെയാണ് ഇതിന് പിന്നില്‍. വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത നമ്പര്‍ പ്ലേറ്റുകളാണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത് എങ്കിലോ,, വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധയില്‍ പെടുന്നതിന് മുന്‍പ് തന്നെ നമ്പര് പ്ലേറ്റുകള്‍ ശ്രദ്ധയാകര്‍ഷിക്കാനും നിങ്ങളെ വ്യത്യസ്തനാക്കാനും വൈദ്യുതി കാറുകള്‍ക്ക് കഴിയും.

വൈദ്യുതിയില്‍ അഥവാ ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പച്ച നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ അനുവദിക്കണമെന്ന കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം പ്രാപല്യത്തില്‍ എത്തി തുടങ്ങി. ഇത്തരത്തിലുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റും വെള്ള അക്ഷരവുമായിരിക്കും. വാണിജ്യ വാഹനങ്ങള്‍ക്ക് വെള്ളയ്ക്ക് പകരം മഞ്ഞ അക്ഷരങ്ങള്‍ ആയിരിക്കും. എന്തായാലും സംഗതി കളരായിരിക്കും.

കേരളത്തില്‍ പച്ച നമ്പര്‍ പ്ലേറ്റുള്ള കാറുകള്‍ എന്നായിരിക്കും എന്ന് ആലോചിക്കണ്ട… എത്തി കഴിഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ പച്ച നമ്പര്‍ പ്ലേറ്റുള്ള കാറുകളാണ് ഉപയോഗിക്കുന്നത്. വൈദ്യുതി കാറുകള്‍ക്ക് വേറെയും ചില പ്രയോജനങ്ങള്‍ ഉണ്ട്. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ മുന്‍ഗണന നല്‍കാനും ടോള്‍ നിരക്കുകളില്‍ ഇളവുകള്‍ നല്‍കാനും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്. ഇത്തരം ഇളവുകള്‍ വിപണി സജ്ജീവമാക്കാന്‍ സഹായിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ വിശ്വസിക്കുന്നത്.