Home വിദ്യഭ്യാസം ലോക്ക് ഡൗണ്‍ കാലത്തെ പ്ലസ് വണ്‍ പ്രവേശനം രക്ഷിതാക്കളെ ആശങ്കയിലാക്കിയോ? നിങ്ങള്‍ അറിയേണ്ടത്

ലോക്ക് ഡൗണ്‍ കാലത്തെ പ്ലസ് വണ്‍ പ്രവേശനം രക്ഷിതാക്കളെ ആശങ്കയിലാക്കിയോ? നിങ്ങള്‍ അറിയേണ്ടത്

ലോക്ക് ഡൗണ്‍ കാലത്തെ പ്ലസ് വണ്‍ പ്രവേശനം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാധാരണ അധ്യാപകരുടെയും അക്ഷയ സെന്റര്‍ ജീവനക്കാരുടെയും അകമഴിഞ്ഞ സേവനം ലഭിക്കുന്ന സാഹചര്യത്തില്‍ നിന്നും വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ കഴിയാത്തെ സ്വന്തം മൊബൈലിലും കമ്പ്യൂട്ടറിലും അപ്ലിക്കേഷന്‍ അയക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സംശയങ്ങളും ടെന്‍ഷനും സ്വാഭാവികമാണ്. സാങ്കേതികവിദ്യയില്‍ പരിചയ സമ്പന്നരല്ലാത്തവരുടെ കാര്യം അതിലും മോശം തന്നെ. പ്ലസ് വണ്‍ പ്രവേശനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം..

അപേക്ഷ സമര്‍പ്പിക്കേണ്ടതിന് കുറിച്ച് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെങ്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ പഠിച്ച സ്‌കൂളിലെ അധ്യാപകരില്‍ നിന്നും മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന അപ്ലിക്കേഷന്‍ നമ്പര്‍ സൂക്ഷിച്ച് വെയ്ക്കണം.

ആഗസ്റ്റ് 10 ന് ശേഷം ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ട്രയല്‍ അലോട്ട്‌മെന്റിലൂടെ തിരുത്തലുകള്‍ നടത്താനും മാറ്റങ്ങള്‍ നടത്താനും സാധിക്കും.

തിരുത്തലുകള്‍ വരുത്തുന്ന സമയത്ത് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ വാട്ട്‌സ് ആപ്പ് നമ്പര്‍ കൈയ്യിലുണ്ടായിരിക്കണം.

ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകര്‍ അതത് സ്‌കൂളില്‍ ബിആര്‍സി, സിആര്‍സി അധ്യാപകരെ സമീപിക്കണം.

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ രക്ഷിതാക്കള്‍ ഫോണിലൂടെ ഐഇഡിസി റിസോഴ്‌സ് അധ്യാപകരെയോ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകരെയോ ബന്ധപ്പെട്ടാല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.