Home അറിവ് കെ ഫോണ്‍ പദ്ധതി ഫെബ്രുവരിയില്‍; അരലക്ഷം തൊഴിലവസരങ്ങള്‍

കെ ഫോണ്‍ പദ്ധതി ഫെബ്രുവരിയില്‍; അരലക്ഷം തൊഴിലവസരങ്ങള്‍

സംസ്ഥാനത്ത് കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ദേശീയ ജലപാത കോവളം മുതല്‍ ചാവക്കാട് വരെയുള്ള പാതയുടെ റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉദാഘ്ടനവും ഫെബ്രുവരിയില്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ, വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കും. കെഎസ്ആര്‍ടിസിയുടെ അനുബന്ധ സ്ഥാപനമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും. 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും.

അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിനായി ഉത്പാദനം ആരംഭിക്കും. കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യും. 49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും.

3001 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും. ആലപ്പുഴ മൊബിലിറ്റി ഹബ്ബിന് തുടക്കം കുറിക്കും. നേരത്തെ പൂര്‍ത്തികരിച്ച 2 ലക്ഷം വീടുകള്‍ക്ക് പുറമേ, 50000 വീടുകളുടെ പൂര്‍ത്തീകരണം നൂറുദിന പദ്ധതിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.