Home ആരോഗ്യം പുരുഷന്‍മാര്‍ ശ്രദ്ധിക്കുക!: ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും

പുരുഷന്‍മാര്‍ ശ്രദ്ധിക്കുക!: ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും

വ്യായാമം ചെയ്യുന്ന കാര്യത്തില്‍ പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ ഒരു പടി മുന്നിലാണെങ്കിലും ശരീരത്തിന് വേണ്ട ആഹാരം കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധക്കുറവുണ്ട്. ഡയറ്റിലും ജീവിതരീതികളിലുമെല്ലാം സ്ത്രീകളും പുരുഷന്‍മാരും പ്രത്യേകം ചിലത് കരുതേണ്ടതുണ്ട്.

50 കടന്ന പുരുഷ•ാരില്‍ യുവാക്കളെ അപേക്ഷിച്ച് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. ഇതിന് പുറമെ ഹൃദ്രോഗം, പ്രമേഹം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലെ പല അസുഖങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട് പിടിപെടാന്‍ സാധ്യതകളേറയുണ്ട്. ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെ ഡയറ്റ് കൊണ്ട് പ്രതിരോധിക്കാം.

കൊഴുപ്പടങ്ങിയ മത്സ്യം ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. സാല്‍മണ്‍ മത്സ്യം ഇതിന് ഉദാഹരണമാണ്. ഇവയിടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡ്, ആരോഗ്യത്തെ ഗുണപരമായി സ്വാധീനിക്കുന്നു. ഒപ്പം തന്നെ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാനും ഇത്തരം മത്സ്യങ്ങള്‍ സഹായിക്കുന്നു.

മുട്ടയാണ് അടുത്ത താരം. പ്രായമാകുമ്പോള്‍ പുരുഷ•ാരുടെ പേശികള്‍ ദുര്‍ബലമായേക്കാം. ഈ പ്രശ്നം പരിഹരിക്കാന്‍ മുട്ട ഏറെ സഹായകമാണ്. അതുപോലെ വയറ്റില്‍ കൊഴുപ്പടിയുന്നത് തടയാനും മുട്ട സഹായകമാണ്.

അമ്പതിന് മുകളില്‍ പ്രായമെത്തിയ പുരുഷ•ാര്‍ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു ഭക്ഷണമാണ് അവക്കാഡോ പഴം. ഹൃദ്രോഗത്തെ ചെറുക്കാനാണ് പ്രധാനമായും ഇത് പ്രയോജനപ്പെടുന്നത്.