Home അറിവ് ബാങ്കിങ് സേവനവുമായി വീട്ടുപടിക്കലേക്ക് ഇനി യൂണിയന്‍ ബാങ്കും; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

ബാങ്കിങ് സേവനവുമായി വീട്ടുപടിക്കലേക്ക് ഇനി യൂണിയന്‍ ബാങ്കും; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

യൂണിയന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടുപടിക്കല്‍ ബാങ്കിങ് സേവനം ലഭ്യമാക്കുന്ന ബാങ്കുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ് ഇപ്പോള്‍. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് ഈ സേവനം ഇതിനോടകം ആരംഭിച്ചത്.

വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ് എന്നിവ വഴിയാണ് സേവനം ലഭ്യമാക്കുക. സേവനദാതാക്കള്‍ നിയോഗിക്കുന്ന ഡോര്‍ സ്റ്റെപ്പ് ബാങ്കിങ് ഏജന്റുമാര്‍ വഴിയാണ് വീട്ടുപടിക്കല്‍ ബാങ്കിങ് സേവനം ലഭ്യമാക്കുക. പണമിടപാടുകള്‍ അടക്കമുള്ള സേവനങ്ങള്‍ ഇതുവഴി ലഭിക്കും.

1800-103-7188, 1881-213-721 എന്നി ടോള്‍ ഫ്രീ നമ്പറുകള്‍ വഴി വീട്ടുപടിക്കല്‍ ബാങ്കിങ് സേവനത്തിനായി ബുക്ക് ചെയ്യാം. പണമിടപാടുകള്‍ക്ക് പുറമേ ചെക്ക് ബുക്ക്, ഡ്രാഫ്റ്റ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ഫിക്സ്ഡ് ഡെപ്പോസിറ്റ് രസീത് തുടങ്ങിയവയ്ക്കും വീട്ടുപടിക്കല്‍ ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.