Home അറിവ് വാഗമണ്ണില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വാഗമണ്ണില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

കേരളത്തില്‍ മഞ്ഞ് കാലം വന്നതോടെ വളരെ മനോഹരിയായിരിക്കുകയാണ് വാഗമണും താഴ്വരകളും. പച്ച പരവതാനി വിരിച്ചും കോട കാണിച്ചും സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന ഇവിടം ഇപ്പോള്‍ തിരക്കിലാണ്. ക്രിസ്മസും- പുതുവര്‍ഷവും ആഘോഷമാക്കുവാനായി നിരവധി സഞ്ചാരികളാണ് വാഗമണ്ണിന്റെ സൗന്ദര്യത്തിലേയ്ക്ക് ഒഴുകിയെത്തുന്നത്.

എന്നാല്‍ ഈ കാലാവസ്ഥാ വ്യതിയാനം വാഗമണിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വാഗമണ്‍ മേഖലയില്‍ വിനോദസഞ്ചാരികള്‍ മിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് കോലാഹലമേട് ആത്മഹത്യാ മുനമ്പില്‍ ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശന വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച ഉച്ചതിരിഞ്ഞു ശക്തമായ മിന്നല്‍ ഉണ്ടായതോടെ മൊട്ടക്കുന്ന്, ആത്മഹത്യാ മുനമ്പ് എന്നിവിടങ്ങളില്‍ സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി.

വാഗമണ്‍ ഡെസ്റ്റിനേഷന്‍ കമ്മിറ്റി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ ഇവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് അപകട സാഹചര്യങ്ങളെ സംബന്ധിച്ചു മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ സഞ്ചാരികള്‍ പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.