Home ആരോഗ്യം ആരോഗ്യമുള്ള എല്ലുകള്‍ക്ക് ആരോഗ്യമുള്ള ആഹാരം കഴിക്കാം

ആരോഗ്യമുള്ള എല്ലുകള്‍ക്ക് ആരോഗ്യമുള്ള ആഹാരം കഴിക്കാം

ല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ചില പ്രത്യേക വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഇവയുടെ അഭാവത്തില്‍ പോഷകാഹാരക്കുറവ് വരികയും എല്ലിന് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യും. അസ്ഥികളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് കാത്സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുകയാണ് വേണ്ടത്.

തൈര്

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് തൈര് കഴിക്കുന്നത് വളരെ നല്ലതാണ്. തൈര് പതിവായി കഴിക്കുന്നത് അള്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യും.

ചീസ്

ദിവസവും അല്‍പം ചീസ് കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചീസ് കാല്‍സ്യം കൊണ്ട് സമ്പന്നമാണ് എന്ന് മാത്രമല്ല, ധാരാളം വൈറ്റമിന്‍ ഡി നിറഞ്ഞിരിക്കുന്നു ഇതില്‍.

പച്ചക്കറികള്‍

പച്ചക്കറികള്‍ പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എല്ലുകളുടെ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങളെ അകറ്റാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പച്ചക്കറികള്‍ കഴിക്കുന്നത് ഗുണം ചെയ്യും. വൈറ്റമിന്‍ സി അസ്ഥി കോശങ്ങളുടെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പാലക്ക് ചീര

എല്ലുകളെ കൂടുതല്‍ ശക്തിയായി നിലനിര്‍ത്തുന്നതിന് പാലക്ക് ചീര മികച്ചൊരു ഭക്ഷണമാണ്. ഒരു കപ്പ് വേവിച്ച പാലക്ക് ചീരയില്‍ 20-25 ശതമാനം വരെ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ഇരുമ്പ്, നാരുകള്‍ എന്നിവയും പാലക്ക് ചീരയില്‍ അടങ്ങിയിട്ടുണ്ട്.

മുട്ട

എല്ലുകളെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡി അസ്ഥികളില്‍ കാല്‍സ്യം ആഗിരണം ചെയ്യാനും അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.