Home വാഹനം അപകടം സംഭവിച്ചാൽ വാഹന ഉടമയെ ഉടൻതിരിച്ചറിയാൻ സഹായിക്കും വാഹൻ സൈറ്റ്.

അപകടം സംഭവിച്ചാൽ വാഹന ഉടമയെ ഉടൻതിരിച്ചറിയാൻ സഹായിക്കും വാഹൻ സൈറ്റ്.

വാഹനം മൂലം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വാഹനം ഓടിച്ച ആള്‍ക്കെതിരെ കേസെടുക്കാം. എന്നാല്‍ പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോൾ ആ വാഹനം ആരുടെ പേരില്‍ ആണെന്ന് അറിയാന്‍ സാധിക്കാതെ വരുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.എന്നാല്‍ കേന്ദ്ര ​ഗതാ​ഗത മന്ത്രാലയത്തിന്റെ വാഹന്‍ സൈറ്റ് വന്നത് മൂലം ഈ വാഹനം ആരാണ് ഉപയോ​ഗിക്കുന്നത് ,ആരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നുള്ള വ്യക്തമായ വിവരങ്ങള്‍ നമുക്ക് ലഭിക്കും.

എന്താണ് വാഹന്‍ സൈറ്റ്?

ഇന്ത്യയിലെ റോഡുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പേരുകള്‍ ട്രാക്ക് ചെയ്യുന്നതിന് കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് വാഹന്‍..ഇന്ത്യന്‍ നിരത്തുകളില്‍ കിടക്കുന്ന 28 കോടി വാഹനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് വെബ്‌സൈറ്റില്‍ ഉള്ളത്.വിവിധ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

വാഹന്‍ സൈറ്റില്‍ രജിസ്ട്രേഷന്‍ നമ്പർ നല്‍കിയാല്‍ മതി, വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് ലഭിക്കും അതാണ് ഹൈലൈറ്റ്.