Home അന്തർദ്ദേശീയം വിദേശ കട ബാദ്ധ്യത തിരിച്ചടവ് നിറുത്തി ശ്രീലങ്ക

വിദേശ കട ബാദ്ധ്യത തിരിച്ചടവ് നിറുത്തി ശ്രീലങ്ക

രാജ്യം കടക്കെണിയില്‍ വലയുന്ന സാഹചര്യത്തില്‍, എല്ലാ വിദേശ കട ബാദ്ധ്യതാ തിരിച്ചടവുകളും താത്കാലികമായി നിറുത്തി വയ്ക്കുന്നതായി ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ഇന്ധനം പോലുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിയ്ക്ക് ആവശ്യമായ വിദേശ കരുതല്‍ ധനം വളരെ പരിമിതമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഗെ അറിയിച്ചു.കടം തിരിച്ചടയ്ക്കാനാവാത്ത ഘട്ടത്തിലാണ് രാജ്യം. കടബാദ്ധ്യത പുനഃക്രമീകരിക്കുന്നതാണ് ഏറ്റവും മികച്ച നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ അന്താരാഷ്ട്ര നാണയ നിധിയുമായി ചേര്‍ന്നുള്ള വായ്പാ പുനര്‍രൂപീകരണ പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി.ഏകദേശം 2500 കോടി ഡോളര്‍ വിദേശ കടമാണ് ശ്രീലങ്കയ്ക്കുള്ളത് ഇതില്‍, ഏകദേശം 700 കോടി ഡോളറാണ് ഇക്കൊല്ലം തിരിച്ചടയ്ക്കേണ്ടത്.