Home വിശ്വാസം വിഷുക്കണി ദർശനത്തിനു ഒരുങ്ങി ഗുരുവായൂർ അമ്പലം

വിഷുക്കണി ദർശനത്തിനു ഒരുങ്ങി ഗുരുവായൂർ അമ്പലം

ഗുരുവായൂർ ക്ഷേ​ത്ര​ത്തി​ല്‍ വി​ഷു​ക്ക​ണി ദ​ര്‍​ശ​ന​വും വി​ഷു വി​ള​ക്കും നാ​ളെ ആ​ഘോ​ഷി​ക്കും.​പു​ല​ര്‍​ച്ചെ 2.30 മു​ത​ല്‍ 3.30 വ​രെ​യാ​ണ് വി​ഷു​ക്ക​ണി ദ​ര്‍​ശ​നം.

മേ​ല്‍​ശാ​ന്തി തി​യ്യ​ന്നൂ​ര്‍ ടി.​എം കൃ​ഷ്ണ​ച​ന്ദ്ര​ന്‍ നമ്പൂതി​രി പു​ല​ര്‍​ച്ചെ ര​ണ്ടി​ന് മു​റി​യി​ല്‍ ക​ണി ക​ണ്ട​തി​ന്ശേ​ഷം തീ​ര്‍​ഥ​കു​ള​ത്തി​ല്‍ കു​ളി​ച്ചെ​ത്തി ശ്രീ​ല​ക വാ​തി​ല്‍ തു​റ​ന്ന് ഗു​രു​വാ​യൂ​ര​പ്പ​നെ ക​ണി​കാ​ണി​ക്കും.​ തു​ട​ര്‍​ന്ന് 2.30 മു​ത​ല്‍ 3.30 വ​രെ​യാ​ണ് ഭ​ക്ത​ര്‍​ക്ക് വി​ഷു​ക്ക​ണി ദ​ര്‍​ശ​നം.

ഇ​ന്ന് രാ​ത്രി അ​ത്താ​ഴ​പ്പൂ​ജ​ക്കു​ശേ​ഷം കീ​ഴ്ശാ​ന്തി ന​മ്പൂതിരി​മാ​ര്‍ ചേ​ര്‍​ന്ന് ക്ഷേ​ത്ര മു​ഖ​മ​ണ്ഡ​പ​ത്തി​ല്‍ ക​ണി ഒ​രു​ക്കും.ഓ​ട്ടു​രു​ളി​യി​ല്‍ ഉ​ണ​ക്ക​ല​രി, പു​തു​വ​സ്ത്രം, ഗ്ര​ന്ഥം, സ്വ​ര്‍​ണം, വാ​ല്‍​ക്ക​ണ്ണാ​ടി, ക​ണി​കൊ​ന്ന, വെ​ള്ള​രി, ച​ക്ക, മാ​ങ്ങ, പ​ഴ​ങ്ങ​ള്‍, നാ​ളി​കേ​രം എ​ന്നി​വ​യാ​ണ് ക​ണി​ക്കോ​പ്പു​ക​ള്‍.പു​ല​ര്‍​ച്ചെ 2.15ന് ​മു​ഖ​മ​ണ്ഡ​പ​ത്തി​ലെ വി​ള​ക്കു​ക​ള്‍ തെ​ളി​യി​ക്കും.​നാ​ളി​കേ​ര​മു​റി​യി​ല്‍ നെ​യ് വി​ള​ക്ക് തെ​ളി​യി​ച്ച​ശേ​ഷം മേ​ല്‍​ശാ​ന്തി ഗു​ര​വാ​യൂ​ര​പ്പ​നെ ക​ണി​കാ​ണി​ക്കും.തു​ട​ര്‍​ന്ന് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ത​ങ്ക തി​ടമ്പ് സ്വ​ര്‍​ണ സിം​ഹാ​സ​ന​ത്തി​ല്‍ ആ​ല​വ​ട്ടം വെ​ഞ്ചാ​മ​രം എ​ന്നി​വ കൊ​ണ്ട​ല​ങ്ക​രി​ച്ച്‌ വ​യ്ക്കും. സിം​ഹാ​സ​ന​ത്തി​ന് താ​ഴെ​യാ​യി ഓ​ട്ടു​രു​ളി​യി​ല്‍ ഒ​രു​ക്കി​യ ക​ണി​ക്കോ​പ്പു​ക​ളും വ​യ്ക്കും. തു​ട​ര്‍​ന്നാ​ണ് ഭ​ക്ത​ര്‍​ക്ക് ക​ണി ദ​ര്‍​ശ​നം. വി​ഷു​പ്പു​ല​രി​യി​ല്‍ ക​ണ്ണ​നെ ക​ണി ക​ണ്ട് അ​നു​ഗ്ര​ഹം നേ​ടാ​ന്‍ ആ​യി​ര​ങ്ങ​ളാ​ണ് ഗു​രു​വാ​യൂ​രി​ലെ​ത്തു​ക.