Home അറിവ് സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിന കൊവിഡ് രോഗികള്‍ 20,000 ആയി ഉയര്‍ന്നേക്കാം: മന്ത്രി കെ.കെ ശൈലജ

സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിന കൊവിഡ് രോഗികള്‍ 20,000 ആയി ഉയര്‍ന്നേക്കാം: മന്ത്രി കെ.കെ ശൈലജ

സെപ്റ്റംബര്‍ മാസത്തോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 20,000 ആയി ഉയര്‍ന്നേക്കാമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വൈറസ് ബാധ അനിയന്ത്രിതമായി പടര്‍ന്ന് പിടിച്ചാല്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ തികയാതെ വരുമെന്നും മരണ നിരക്ക് കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ടെങ്കിലും സാമൂഹ്യ വ്യാപനം വര്‍ധിക്കുന്നത് പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്.

എണ്ണായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകരെയാണ് പ്രതിരോധ നടപടികള്‍ക്കായി നിയമിച്ചിട്ടുള്ളത്. എണ്ണൂറിലധികം പ്രഥമതല ചികിത്സാ കേന്ദ്രങ്ങളും കൊവിഡ് ആശുപത്രികളും സജ്ഞമാക്കിയിട്ടുണ്ട്. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. അലോപതി, ആയുര്‍വേദം, ഹോമിയോ, ദന്ത ഡോക്ടര്‍മാര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, എംഎസ്ഡബ്ല്യു, എംബിഎ, എംഎസ് സി, എംഎച്ച് ബിരുദധാരികള്‍ എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വന്നാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്താന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.